Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡബിൾ ഡക്കർ ​െട്രയിൻ...

ഡബിൾ ഡക്കർ ​െട്രയിൻ കേരളത്തിലേക്കും; പ്ലാറ്റ്ഫോം അകലം വർധിപ്പിക്കാൻ നടപടി

text_fields
bookmark_border
ഡബിൾ ഡക്കർ ​െട്രയിൻ കേരളത്തിലേക്കും; പ്ലാറ്റ്ഫോം അകലം വർധിപ്പിക്കാൻ നടപടി
cancel

പത്തിരിപ്പാല: ഡബിൾ ഡക്കർ ​െട്രയിനുകൾക്ക് കൂകിപ്പായാൻ സംസ്ഥാനത്ത് റയിൽ^​പ്ലാറ്റ്ഫോം അകലം കൂട്ടാൻ റെയിൽവേ. മധുക്കര മുതൽ ഒറ്റപ്പാലം വരെയുള്ള പ്ലാറ്റ്​ഫോമുകളാണ് അകലം വർധിപ്പിച്ച്​ അറ്റകുറ്റപ്പണി നടത്തുന്നത്​​. തമിഴ്നാട്ടിൽ ഓടിത്തുടങ്ങിയ ഡബിൾ ഡക്കർ ​െട്രയിനുകൾ കേരളത്തിലേക്കും എത്തിക്കുന്നതി​െൻറ ഭാഗമായാണിത്​. മൂന്നു മാസം മുമ്പ്​ പരീക്ഷണാടിസ്ഥാനത്തിൽ ഡബിൾ ഡക്കർ ഇൗ പാതയിലൂടെ ഒാടിച്ചിരുന്നു.

അന്ന്​ ചില പ്ലാറ്റ്ഫോമുകളിലൂടെ കഷ്​ടിച്ച്​ കടന്നുപോകാനുള്ള വീതി മാത്രമാണുള്ളതെന്ന്​ കണ്ടെത്തിയിരുന്നു. ഇതോടെയാണ്​ നിർദിഷ്​ട മാനദണ്ഡമനുസരിച്ച്​ വീതി കൂട്ടാൻ റെയിൽവേ ഒരുങ്ങുന്നത്​.

നിലവിൽ ട്രാക്കിൽനിന്ന്​ 140 സെൻറിമീറ്റർ അകലത്തിലുള്ള പ്ലാറ്റ്​ഫോമുകൾ 170 സെൻറിമീറ്ററാക്കി വീതി കൂട്ടുകയാണ് ചെയ്യുന്നത്. ചില സ്​റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിൽ നാല് സെൻറീമീറ്റർ വരെയാണ്​ അകലം വർധിപ്പിക്കുന്നത്​. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ്​ മാറ്റം നടപ്പാക്കുന്നത്​. സാധാരണ ട്രെയിനുകൾക്ക് പഴയ പ്ലാറ്റ്ഫോമി​െൻറ വീതി മതിയാകുമെന്നതിനാൽ കൂടുതൽ പ്ലാറ്റ്​ഫോമുകൾ പരിഷ്​കരിക്കേണ്ടതില്ലെന്ന്​ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaypalakad
Next Story