ജമാഅത്ത് കാമ്പയിൻ ജില്ലതല ഉദ്ഘാടനം
text_fieldsജമാഅത്തെ ഇസ്ലാമി കാമ്പയിൻ ജില്ലതല ഉദ്ഘാടനം പുതുനഗരത്ത് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി നിർവഹിക്കുന്നു
'ഇസ്ലാം: സംവാദത്തിെൻറ സൗഹൃദ നാളുകൾ' സംസ്ഥാന കാമ്പയിൻ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് വെല്ലുവിളികൾ നേരിടുന്നത് ഇസ്ലാമല്ല, ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല പ്രസിഡൻറ് ബഷീർ ഹസൻ നദ്വി അധ്യക്ഷത വഹിച്ചു. വനിത വിഭാഗം ജില്ല പ്രസിഡൻറ് സി.എ. റഹീമ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ടി.പി. സാലിഹ്, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് നബീൽ ഇസ്ഹഖ്, ജി.ഐ.ഒ ജില്ല സെക്രട്ടറി സുമയ്യ സുലൈമാൻ, അബ്ദുൽ മജീദ് തത്തമംഗലം എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി മുസ്തഫ സ്വാഗതവും ജില്ല സമിതി അംഗം ഫഖീർ മുഹമ്മദ് ബാഖവി സമാപനവും നിർവഹിച്ചു.

