രാഹുൽ ഗാന്ധിയെ അയോഗ്യനാക്കൽ; പ്രതിഷേധം കത്തുന്നു
text_fieldsപാലക്കാട് നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം
പാലക്കാട്: രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് ന്യൂന പക്ഷ സെൽ സംസ്ഥാന സെക്രട്ടറി പി.എച്ച്. മുസ്തഫ ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പിരായിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ. പ്രസാദ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ സി.വി. സതീഷ്, ജവഹർ രാജ്, ബി. അനിൽകുമാർ, എസ്.എം. താഹ, നഗരസഭ അംഗങ്ങളായ എ. കൃഷ്ണൻ, കെ. ഭവദാസ്, ഡി. ഷജിത്ത്കുമാർ, സുഭാഷ് യാക്കര, മിനി ബാബു, ശൈലജ, സുജാത, അനുപമ, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം എം. പ്രശോഭ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വി. മോഹനൻ, മോഹൻബാബു, പ്രിയൻ, അബു പാലക്കാടൻ, കുപ്പേലൻ, വി. ആറുമുഖൻ, കെ. ചന്ദൻ, സി. നിഖിൽ, അരുൺ പ്രസാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

