ഉപയോഗം നിലച്ച്, തുരുമ്പെടുത്ത് കൊയ്ത്തു യന്ത്രങ്ങൾ
text_fieldsമണ്ണൂർ പറയങ്കാട് പി.ടി. കൃഷ്ണനുണ്ണിയുടെ വീട്ടുമുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന മെതിയന്ത്രം
മണ്ണൂർ: വർഷങ്ങൾക്കു മുമ്പ് കൃഷിഭവൻ മുഖേന വിതരണം ചെയ്ത കൊയ്ത്തു യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു. 20 വർഷം മുമ്പാണ് വിവിധ പാടശേഖരങ്ങളിലേക്കായി കൊയ്ത്ത്, മെതി യന്ത്രങ്ങൾ വിതരണം ചെയ്തത്. അഞ്ചുവർഷം വരെ ഇവ ഉപയോഗിച്ചിരുന്നു. കറ്റ ചുമന്ന് എത്തിച്ച് യന്ത്രത്തിലിട്ട് വേർതിരിക്കുന്നതായിരുന്നു പ്രവർത്തനം. പിന്നീട് ആധുനിക യന്ത്രങ്ങൾ എത്തിയതോടെ ഇവയുടെ ഉപയോഗം പൂർണമായും നിലച്ചു. വീട്ടുമുറ്റത്ത് സ്ഥലംമുടക്കിയായി കിടക്കുന്ന ഇവ നീക്കണമെന്നാണ് കർഷകരുടെ ആവശ്യം.
നിലവിൽ സമീപ സംസ്ഥാനങ്ങളിൽനിന്നുമാണ് കൊയ്ത്ത് യന്ത്രങ്ങൾ പാലക്കാെട്ടത്തുന്നത്. മണിക്കൂറിന് 2300 മുതൽ 2600 വരെ തുകയും ഇവർ ഇൗടാക്കുന്നു. പഞ്ചായത്ത് മുഖേന ആധുനിക കൊയ്ത്ത് യന്ത്രം വാങ്ങി കർഷകർക്ക് ഉപയോഗപ്രദമാക്കണമെന്ന് പാടശേഖര സമിതി മുൻ പ്രസിഡൻറ് പി.ടി. കൃഷ്ണനുണ്ണി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

