Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബൈക്കിടിച്ച്...

ബൈക്കിടിച്ച് ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപനക്കാരിക്ക് പരിക്ക്

text_fields
bookmark_border
ബൈക്കിടിച്ച് ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപനക്കാരിക്ക് പരിക്ക്
cancel
camera_alt

ബൈക്കിടിച്ച് പരിക്കേറ്റ അനിത

കൊല്ലങ്കോട്: ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപനക്കാരിയെ ബൈക്കിടിച്ച് നിർത്താതെ പോയി. ബൈക്ക് യാത്രക്കാരനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മംഗലം-ഗോവിന്ദപുരം റോഡിൽ കുതിരമൂളിയിൽ ലോട്ടറി വിൽപന നടത്തുന്ന അച്ഛനാങ്കോഡ് പരേതനായ സുരേഷിന്റെ ഭാര്യ അനിതക്കാണ് (40) പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ പത്തോടെ കൊല്ലങ്കോട് ഭാഗത്ത് നിന്നും മുതലമട ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് ഇടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകന്റെ ബഹളംകേട്ട് എത്തിയ നാട്ടുകാരാണ് അനിതയെ ആശുപത്രിയിൽ എത്തിച്ചത്. അനിതയുടെ ഭർത്താവ് സുരേഷ് മൂന്നാഴ്ച മുമ്പാണ് മരിച്ചത്. കുടുംബം പോറ്റാനായി ഭർത്താവ് ചെയ്ത ലോട്ടറി വിൽപന തുടരുന്നതിനിടെയാണ് അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsPalakkadlocalnews
News Summary - Disabled lottery saleswoman injured in bike accident
Next Story