അഞ്ചാം നാൾ ഭക്തിസാന്ദ്രം; കൽപാത്തിയിൽ ദേവസംഗമം
text_fieldsകൽപാത്തി: രഥോത്സവത്തിന്റെ അഞ്ചാംനാൾ ഭക്തിസാന്ദ്രമാക്കി ദേവതകളുടെ സംഗമം. പ്രധാന ചടങ്ങായ അഞ്ചാംതിരുനാൾ ഉത്സവത്തിന് ഞായറാഴ്ച ആയിരങ്ങൾ സാക്ഷിയായി.
ഉത്സവത്തിന് കൊടിയേറി അഞ്ചാംനാൾ അർധരാത്രി ജനക്കൂട്ടത്തിന് മുന്നിൽ ദേവതകളെ പല്ലക്കിൽ എഴുന്നള്ളിച്ച് നടക്കുന്ന ഉത്സവമാണ് അഞ്ചാംതിരുനാൾ.
കൽപാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾക്ഷേത്രം, പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ പൂജകൾക്കുശേഷം രഥത്തിന്റെ മാതൃകയിലൊരുക്കിയ പല്ലക്കിൽ ദേവതകളുമായി ഗ്രാമപ്രദക്ഷിണം നടന്നു. അവസാന ഒരുക്കുപണിയിലാണ്
രഥങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

