പിലാപ്പുള്ളി വായനശാല പൊളിച്ചതിൽ പ്രതിഷേധം
text_fieldsസർക്കാർ ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റിയ പിലാപ്പുള്ളി വായനശാല കെട്ടിടം
പെരിങ്ങോട്ടുകുറുശ്ശി: പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്ന ഇ.എം.എസ് വായനശാലയും സാന്ത്വനം റിലീഫ് കേന്ദ്രവും പ്രവർത്തിച്ചിരുന്ന കെട്ടിടം സർക്കാർ ഉത്തരവു പ്രകാരം പൊളിച്ചുമാറ്റി. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ പിലാപ്പുള്ളി സെൻററിൽ പ്രവർത്തിക്കുന്ന കെട്ടിടമാണ് പൊളിക്കാൻ കഴിഞ്ഞദിവസം ഉത്തരവ് ലഭിച്ചത്.
സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള യുവചേതന ക്ലബിന് കീഴിലാണ് ഇ.എം.എസ് വായനശാലയും സാന്ത്വനം റിലീഫ് കേന്ദ്രവും പ്രവർത്തിക്കുന്നത്. പൊതുനിരത്തിലായതിനാൽ കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസുകാർ അധികൃതർക്ക് പരാതി നൽകിയിരുന്നുവെന്നും അതിെൻറ അടിസ്ഥാനത്തിലാണ് നടപടിയായതെന്നും സി.പി.എം പ്രവർത്തകരായ ക്ലബ് ഭാരവാഹികൾ പറഞ്ഞു. കോവിഡ് കാലത്ത് ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്നിരുന്ന കേന്ദ്രമാണ് രാഷ്ടീയ പക വീട്ടലിൽ ഇല്ലാതായതെന്നും പ്രവർത്തകർ പറഞ്ഞു.

