Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right13കാരിയെ പീഡിപ്പിച്ച...

13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ റിമാൻഡിൽ

text_fields
bookmark_border
13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ റിമാൻഡിൽ
cancel

ഹേമാംബികനഗർ: 13കാരിയെ പീഡിപ്പിച്ച കേസിൽ അറസ്​റ്റിലായ തമിഴ്​നാട്​ സ്വദേശി ഉൾപ്പെടെ മൂന്നുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. തമിഴ്​നാട്​ വെല്ലൂർ സ്വദേശി അന്തോണി (21), അകത്തേത്തറ പി. രതീഷ്​ (44), കണ്ണൂർ ചെണ്ടയാട്​ സ്വദേശി രാജീവ്​ (46) എന്നിവരെയാണ്​ റിമാൻഡ്​ ചെയ്​തത്​. രാജീവ്​ ധോണി ഫാമിലെ ജീവനക്കാരനും രതീഷ്​ കല്ലേക്കുളങ്ങര പീപ്​ൾസ്​ റൂറൽ ക്രെഡിറ്റ്​ കോഒാപറേറ്റിവ്​ സൊസൈറ്റി സെക്രട്ടറിയുമാണ്​.

പെൺകുട്ടിയെ പരിചയമുള്ള രതീഷ്​ കഴിഞ്ഞാഴ്​ച സൊസൈറ്റിയിൽ ആളില്ലാത്ത സമയത്ത്​ വിളിച്ചുവരുത്തി പീഡിപ്പിച്ചതായാണ്​ കേസ്​. മനോവിഷമത്തിലായ പെൺകുട്ടി സമൂഹമാധ്യമം വഴി പരിചയപ്പെട്ട വെല്ലൂരിലെ 21കാരനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതുസംബന്ധിച്ച്​ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ്​ ഇരുവരെയും വെല്ലൂരിൽനിന്ന്​ പിടികൂടി നാട്ടിലെത്തിച്ചു.

പെൺകുട്ടിയെ ​ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കി കൗൺസലിങ്ങിന്​ വിധേയമാക്കിയപ്പോഴാണ്​ പീഡനവിവരം പുറത്തുവന്നത്​. പോക്​സോ കുറ്റം ചുമത്തി റിമാൻഡ്​​ ചെയ്​ത പ്രതികളെ ആലത്തൂർ സബ്​ ജയിലിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casepalakkad
Next Story