ബധിര-മൂക കായികമേള: യാക്കര സ്കൂൾ ചാമ്പ്യൻമാർ
text_fieldsബധിര-മൂക ജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പാലക്കാട് വെസ്റ്റ് യാക്കര
സ്കൂൾ ടീം
പറളി: പറളി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബധിര-മൂക ജില്ല കായിക മേളയിൽ 225 പോയന്റ് നേടി പാലക്കാട് വെസ്റ്റ് യാക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി.
80 പോയന്റുമായി ഒറ്റപ്പാലം ഗവ. വി.എച്ച്.എസ് രണ്ടാമതെത്തി. ജില്ലയിലെ വിവിധ ബധിര-മൂക സ്കൂളുകളിൽനിന്നായി 300 വിദ്യാർഥികൾ കായികമേളയിൽ പങ്കെടുത്തു. അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ കായിക മേള ഉദ്ഘാടനം ചെയ്തു. കേരള ബധിര-മൂക സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ് പി.എം. ആദൻ അധ്യക്ഷത വഹിച്ചു. പറളി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സുരേഷ് കുമാർ, ബധിര-മൂക ജില്ല പ്രസിഡന്റ് കെ. സന്തോഷ്, ജില്ല ജനറൽ സെക്രട്ടറി പി. പ്രശാന്ത് എന്നിവർ സംസാരിച്ചു. ജില്ല ബധിര-മൂക സ്പോർട്സ് കൗൺസിൽ വൈസ് ചെയർമാൻ എ. കാജ ഹുസൈൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

