മീങ്കര, ചുള്ളിയാർ ഡാമുകളിലെ ചളി ഉടൻ നീക്കും –മന്ത്രി കെ. കൃഷ്ണൻ കുട്ടി
text_fieldsമുതലമട: മീങ്കര, ചുള്ളിയാർ ഡാമുകളിലെ ചളി ഉടൻ നീക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.കർഷക നന്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ മുതലമടയിൽ നടത്തിയ കർഷക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി മുങ്ങിയ കുരിയാർകുറ്റി കാറപ്പാറ പദ്ധതി നടപ്പാക്കാനുള്ള റിപ്പോർട്ടിനായി ഏജൻസിയെ ഏൽപിച്ചതായും ഇതോടെ കുടിവെള്ളത്തിനും ജലസേചനത്തിനും ശാശ്വത പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ. ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ, അംഗങ്ങളായ താജുദ്ദീൻ, നസീമ ഖമറുദ്ദീൻ, കർഷക നന്മ കൂട്ടായ്മ ചെയർമാൻ വിൻസെൻറ്, പി. സതീഷ്, എ. സാദിഖ്, പി.കെ. ഹനീഫ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

