Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിജ്ഞാപന പ്ര​ദേ​ശ​ത്ത്...

വിജ്ഞാപന പ്ര​ദേ​ശ​ത്ത് മ​രം മു​റി​ക്ക​ൽ; മു​ൻ​കൂ​ർ അ​നു​മതി വാ​ങ്ങ​ണ​മെ​ന്ന് വ​നം വ​കു​പ്പ്

text_fields
bookmark_border
വിജ്ഞാപന പ്ര​ദേ​ശ​ത്ത് മ​രം മു​റി​ക്ക​ൽ; മു​ൻ​കൂ​ർ അ​നു​മതി വാ​ങ്ങ​ണ​മെ​ന്ന് വ​നം വ​കു​പ്പ്
cancel

മു​ത​ല​മ​ട: വിജ്ഞാപനം ചെയ്ത പ്ര​ദേ​ശ​ത്ത് മ​രം മു​റി​ക്കു​ന്ന​തി​ന് മു​ൻ​കൂ​ർ അ​നു​വാ​ദം വാ​ങ്ങ​ണ​മെ​ന്ന് വ​നം വ​കു​പ്പ്.

മു​ത​ല​മ​ട ഒ​ന്ന്, ര​ണ്ട് വി​ല്ലേ​ജു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ മ​ര​ങ്ങ​ൾ മു​റി​ക്ക​ണ​മെ​ങ്കി​ൽ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങേ​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​നം വ​കു​പ്പി​ന്റെ അ​നു​വാ​ദ​മി​ല്ലാ​തെ മ​രം മു​റി​ച്ച നാ​ല് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കെ​തി​രെ വ​നം വ​കു​പ്പി​ന്റെ വി​ജി​ല​ൻ​സ് സം​ഘം ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

പ്ര​ത്യേ​ക നോ​ട്ടി​ഫി​ക്കേ​ഷ​ൻ വി​ല്ലേ​ജു​ക​ളായ​തി​നാ​ൽ വ​നം വ​കു​പ്പി​ന്റെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷം മാ​ത്ര​മാ​ണ് മ​രം മു​റി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഇ​ത് പ​ല​ർ​ക്കും അ​റി​യി​ല്ല.

മ​രം മു​റി​ക്കു​ന്ന സ്ഥ​ല​ത്തി​ന്റെ നി​കു​തി ശീ​ട്ട്, ആ​ധാ​ര​ത്തി​ന്റെ പ​ക​ർ​പ്പ്, മു​റി​ക്കു​ന്ന മ​ര​ത്തി​ന്റെ അ​ള​വ്, എ​ണ്ണം തു​ട​ങ്ങി​യ​വ സംബന്ധിച്ച വിവരം ഫോ​റ​സ്റ്റ് ഓ​ഫി​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് കൊ​ല്ല​ങ്കോ​ട് റേ​ഞ്ച് ഓ​ഫി​സ​ർ പ്ര​മോ​ദ് കു​മാ​ർ പ​റ​ഞ്ഞു. അ​നു​വാ​ദ​മി​ല്ലാ​തെ മ​രം മു​റി​ച്ച​താ​യു​ള്ള പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ, പ്ര​ത്യേ​ക നോ​ട്ടി​ഫി​ക്കേ​ഷ​നു​ള്ള വി​ല്ലേ​ജുക​ളി​ൽ മ​രം മു​റി​യെ​ക്കു​റി​ച്ച് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​റി​യി​ക്കാ​നാ​യി പൊ​തു​ഇ​ട​ങ്ങ​ളി​ലെ നോ​ട്ടീ​സ് ബോ​ർ​ഡു​ക​ളി​ലും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും അ​റി​യി​പ്പു​ക​ൾ പ​തി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest department
News Summary - Cutting of trees in the notified area; Forest department prior permission needed
Next Story