തണൽ മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് വ്യാപകമാകുന്നു
text_fieldsമങ്കര വില്ലേജിന് മുന്നിലെ തണൽ മരം കഴിഞ്ഞ ദിവസം വെട്ടിമാറ്റിയ നിലയിൽ
പത്തിരിപ്പാല: സംസ്ഥന പാതകളിലെ തണൽ മരങ്ങൾ വെട്ടിമാറ്റുന്ന നടപടിക്കെതിരെ ജില്ല കലക്ടർ ഇടപെടണമെന്ന ആവശ്യം ശക്തം. പാതയോരങ്ങളിലെ തണൽ മരങ്ങൾ വെട്ടിമാറ്റുന്നത് വ്യാപകമാവുകയാണ്. അപകട ഭീഷണിയായ മരങ്ങളുടെ കൊമ്പുകൾ വെട്ടിമാറ്റുന്നതിന്റെ മറവിലാണ് തണൽ മരങ്ങൾ വെട്ടിനശിപ്പിക്കുന്നത്. വീടുകൾക്കോ വ്യാപാര സ്ഥാപനങ്ങൾക്കോ ഭീഷണിയായി നിൽക്കുന്ന മരം ഉണ്ടെങ്കിൽ നിയമപരമായി അനുവാദം വാങ്ങി കൊമ്പുകൾ വെട്ടിമാറ്റാം. കാലപ്പഴക്കമുള്ള മരമാണങ്കിൽ അവ പൂർണമായും നീക്കം ചെയ്യാനും അനുമതി നൽകാറുണ്ട്.
എന്നാൽ ഇതിന്റെ മറവിൽ ചെറിയ തണൽ മരങ്ങൾ പോലും വെട്ടിനശിപ്പിക്കുകയാണ്ചെയ്യുന്നത്. ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തിന്റെ മറവിലാണ് വ്യാപകമായി തണൽ മരങ്ങൾ വെട്ടിനശിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് വനംവകുപ്പും പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലനും ചേർന്ന് നട്ടുപിടിപ്പിച്ച മരങ്ങൾക്കാണ് ഇപ്പോൾ ഓരോന്നായി കോടാലി വീഴുന്നത്. പലപ്പോഴും രാത്രിയുടെ മറവിലാണ് മരം മുറി നടക്കുന്നത്. മാസങ്ങൾക്ക് മുൻപ് മങ്കര വെള്ള റോഡിലും കഴിഞ്ഞ ദിവസം മങ്കര വില്ലേജിന് മുന്നിലും ചെറിയ തണൽ മരങ്ങൾ വ്യാപകമായി വെട്ടിനശിപ്പിച്ചിരുന്നു. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കലക്ടർ ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീരിക്കണമെന്നാണ് ജനനീയാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

