Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക​ളി​യാ​ര​വ​ത്തി​ന്...

ക​ളി​യാ​ര​വ​ത്തി​ന് കാ​തോ​ർ​ത്ത് മൈ​താ​ന​ങ്ങ​ൾ

text_fields
bookmark_border
ക​ളി​യാ​ര​വ​ത്തി​ന് കാ​തോ​ർ​ത്ത് മൈ​താ​ന​ങ്ങ​ൾ
cancel

പാ​ല​ക്കാ​ട്: നേ​ട്ട​ത്തി​ന് നെ​റു​ക​യി​ലാ​ണെ​ങ്കി​ലും മി​ക​ച്ച കാ​യി​ക പ​രി​ശീ​ല​ന​ത്തി​നു​വേ​ണ്ട പ​ശ്ചാ​ത്ത​ലം ഒ​രു​ക്കു​ന്ന​തി​ൽ ജി​ല്ല ഇ​ന്നും പി​ന്നി​ലാ​ണ്. ഒ​ട്ടേ​റെ രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ൾ പ​ന്തു​ത​ട്ടി​യും ഓ​ടി​യും പ​ഠി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം, കൊ​ട്ടി​ഘോ​ഷി​ച്ച് തു​ട​ങ്ങി​യ ന​ഗ​ര​ത്തി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം അ​ട​ക്കം ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ മൈ​താ​ന​ങ്ങ​ളു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്.

ഏ​ത് ദേ​ശീ​യ, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ലും മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ജി​ല്ല​യി​ലെ താ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. ഇ​വ​ർ​ക്ക് വേ​ണ്ട​ത് പ്രോ​ത്സാ​ഹ​ന വാ​ക്കു​ക​ള​ല്ല, കൂ​ടു​ത​ൽ മി​ക​വി​ലേ​ക്കു​യ​രാ​ൻ യോ​ജി​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​രി​ശീ​ല​ന​ത്തി​ന് മൈ​താ​ന​ങ്ങ​ളു​മാ​ണെ​ന്ന് പ​രി​ശീ​ല​ക​രും കാ​യി​ക​താ​ര​ങ്ങ​ളും ഒ​രു​​പോ​ലെ പ​റ​യു​ന്നു.

പ​ണി​തീ​രാ​ത്ത ഇ​ന്ദി​രാ​ഗാ​ന്ധി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം

നാ​ലു​പ​തി​റ്റാ​ണ്ടു​മു​മ്പ് ന​ഗ​ര​സ​ഭ പ​ണി​ത​താ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം. പ​ത്തേ​ക്ക​റോ​ളം സ്ഥ​ല​ത്തെ സ്റ്റേ​ഡി​യം പൂ​ർ​ണ​മാ​യ നി​ല​യി​ല​ല്ല. സ്ഥ​ല​മെ​ടു​പ്പി​ലെ അ​നി​ശ്ചി​താ​വ​സ്ഥ കാ​ര​ണം ഒ​രു​ഭാ​ഗ​ത്ത് സ്ഥി​രം ഗാ​ല​റി നി​ർ​മി​ക്കാ​ൻ ക​ഴി​യാ​തെ പോ​യി. മ​ഴ​വെ​ള്ളം കെ​ട്ടി​നി​ന്ന് പ​ല​യി​ട​ത്തും ച​ളി​ക്കു​ള​മാ​യി. 1994-95 വ​രെ ജി​ല്ല ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന സ്റ്റേ​ഡി​യം പി​ന്നീ​ട് കൈ​മാ​റി​പ്പോ​യ​തോ​ടെ​യാ​ണ് ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങി​യ​ത്. ഇ​​പ്പോ​ൾ സ്റ്റേ​ഡി​യം സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി.

ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യം എ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​കും?

പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ പാ​തി​യി​ൽ മു​ട​ങ്ങി​യ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യം നി​ർ​മാ​ണം എ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കാ​യി​ക​പ്രേ​മി​ക​ൾ. ഒ​രു വ​ർ​ഷം​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ് 2010 ഏ​പ്രി​ലി​ൽ നി​ർ​മാ​ണ​പ്ര​വൃ​ത്തി തു​ട​ങ്ങി​യ സ്റ്റേ​ഡി​യം 12 വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​ല​വി​ല്‍ 9.12 കോ​ടി രൂ​പ നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും 60 ശ​ത​മാ​നം പ​ണി​ക​ളാ​ണ് പൂ​ര്‍ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ന​ഗ​ര​ഭാ​ഗ​ത്ത് വി​ക്ടോ​റി​യ കോ​ള​ജി​നു​സ​മീ​പം 2.44 ഏ​ക്ക​റി​ല്‍ ഒ​രു​ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​ത്.

ബാ​സ്ക​റ്റ് ബാ​ൾ, വോ​ളി​ബാ​ൾ, ഹാ​ൻ​ഡ്ബാ​ൾ, ഷ​ട്ടി​ൽ, നെ​റ്റ്ബാ​ൾ, ടെ​ന്നീ​സ് കോ​ർ​ട്ടു​ക​ൾ, ഹെ​ൽ​ത്ത് ക്ല​ബ്, 6600 പേ​ർ​ക്കി​രി​ക്കാ​വു​ന്ന ഗാ​ല​റി, 3200 പേ​ർ​ക്കി​രി​ക്കാ​വു​ന്ന ഇ​ൻ​സൈ​ഡ് കോ​ർ​ട്ട്, 100 പേ​ർ​ക്ക് താ​മ​സ സൗ​ക​ര്യം, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ഷോ​പ്പി​ങ് കോം​പ്ല​ക്സ് ഇ​ങ്ങ​നെ​യൊ​ക്കെ വി​ഭാ​വ​നം ചെ​യ്താ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. സി​വി​ല്‍ വ​ര്‍ക്കു​ക​ള്‍, ഇ​ല​ക്ട്രി​ക്ക​ല്‍, സീ​ലി​ങ്, ഫ​യ​ര്‍ ഫൈ​റ്റി​ങ് വ​ര്‍ക്ക്, വു​ഡ് ഫ്ലോ​റി​ങ്, ലി​ഫ്റ്റ് തു​ട​ങ്ങി​യ​വ ഇ​നി പൂ​ര്‍ത്തീ​ക​രി​ക്കാ​നു​ണ്ട്.

ശു​ചി​മു​റി തേ​ടി കോ​ട്ട മൈ​താ​നം

പാ​ല​ക്കാ​ട് കോ​ട്ട മൈ​താ​ന​ത്തി​ൽ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ ന​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​രി​പ്പി​ട​വും സ്ഥി​രം ഗാ​ല​റി​യും ഏ​റെ നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ക​ളി​ക്കാ​ർ​ക്ക് വ​സ്ത്രം മാ​റാ​നു​ള്ള മു​റി​യോ ശു​ചി​മു​റി​യോ ഇ​തു​വ​രെ​യാ​യി​ട്ടി​ല്ല. ​അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ ഇ​നി​യു​മേ​റെ​ ആ​വ​ശ്യ​ങ്ങ​ളു​ണ്ട്.

ആ​ശ്വാ​സം ​മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ട്

പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ട് മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം. ജി​ല്ല​യി​ൽ അ​ത്‍ല​റ്റി​ക് മ​ത്സ​ര​ങ്ങ​ളു​ടെ ഭൂ​രി​ഭാ​ഗ​വും ന​ട​ക്കു​ന്ന​ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ്. അ​ത്‍ല​റ്റി​ക് താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​വും ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ത​ര​വി​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശീ​ല​ന​ത്തി​ന് പ​രി​മി​തി​യു​ണ്ട്. സ​മീ​പ ജി​ല്ല​ക​ളി​ൽ നി​ന്നു​പോ​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​രി​ശീ​ല​ന​ത്തി​ന് എ​ത്തു​ന്ന​ത് മൂ​ലം ഗ്രൗ​ണ്ടി​ൽ സ്ഥ​ല​പ​രി​മി​തി​യു​ണ്ട്.

പു​തു​ക്കിപ്പണി​യ​ണം -സ്​​പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും ഇ​ന്ദി​രാ​ഗാ​ന്ധി ​സ്റ്റേ​ഡി​യ​വും പു​തു​ക്കിപ്പണി​യ​ണ​മെ​ന്നാ​ണ് സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​​ന്റെ ആ​വ​ശ്യം. പെ​ൺ​കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി സ്​​പോ​ർ​ട്സ് ഹേ​സ്റ്റ​ൽ നി​ർ​മി​ക്ക​ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ള​ങ്ങ​ൾ നീ​ന്ത​ൽ മാ​തൃ​ക​യി​ൽ നി​ർ​മി​ക്ക​ണ​മെ​ന്നും സ്​​പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ അം​ഗം ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

നി​യ​മ​നം വേ​ണം -കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന

ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കാ​യി​കാ​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണ​മെ​ന്ന് കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന പ​റ​ഞ്ഞു. എ​ൽ.​പി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​​രെ നി​യ​മ​നം വേ​ണം. എ​ല്ലാ സ്കൂ​ളി​ലും മ​തി​യാ​യ ക​ളി​സ്ഥ​ലം ഒ​രു​ക്ക​ണ​മെ​ന്ന് ജി​ല്ല പ്ര​സി​ഡ​ന്റ സു​​രേ​ഷ് അ​വ​ശ്യ​പ്പെ​ട്ടു.

‘സ​ർ​വേ ന​ട​ത്ത​ണം’

സ്​​പോ​ർ​ട്സ് കൗ​ൺ​സി​ൽ സ​ർ​വേ ന​ട​ത്തി കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്ക​ണം. ക​ളി​സ്ഥ​ല​ത്തി​ന് ആ​വ​ശ്യ​മാ​യ പു​റ​മ്പോ​ക്ക്, വ​നം​വ​കു​പ്പി​ന്റെ കീ​ഴി​ലു​ള്ള ത​രി​ശ് ഭൂ​മി വി​ട്ടു​കി​ട്ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഫെ​ബി​ൻ അ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paly ground
News Summary - Current condition of grounds in various taluks is deplorable.
Next Story