വോട്ടുതേടുന്നത് വികസനം മുൻനിർത്തി –കെ.പി. സുരേഷ് രാജ്
text_fieldsപാലക്കാട്: അഞ്ചുവർഷം മണ്ഡലത്തിലുണ്ടായ വികസനം മുൻനിർത്തിയാണ് എൽ.ഡി.എഫ് ജനങ്ങളിലേക്കിറങ്ങുന്നതെന്ന് സി.പി.െഎ ജില്ല സെക്രട്ടറി കെ.പി. സുരേഷ്രാജ്. എല്ലാവിധ ക്ഷേമ പെൻഷനുകളും വർധിപ്പിച്ചു. അട്ടപ്പാടി കേന്ദ്രീകരിച്ച് താലൂക്ക് രൂപവത്കരിച്ച് താഹസിൽദാരെ നിയമിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. അട്ടപ്പാടിയിൽ ആദിവാസികളുടെ സമഗ്രവികസനത്തിന് മില്ലറ്റ് പോലുള്ള നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. അട്ടപ്പാടിയിലെ ബഫർ സോണിൽ ഉൾപ്പെട്ട ജനവാസ പ്രദേശങ്ങൾ ഒഴിവാക്കാനുള്ള ഇടപെടൽ നടത്തും. റബറിന് 170 രൂപ താങ്ങുവില പ്രഖ്യാപിച്ചു. ഇടതുമുന്നണി അധികാരത്തിലെത്തിയാൽ വീണ്ടും ഉയർത്തും.
കോവിഡ് കാലത്ത് ഉണ്ടായേക്കാമായിരുന്ന ഭക്ഷ്യക്ഷാമം സാമൂഹിക അടുക്കളകളിലൂടെയും ഭക്ഷ്യകിറ്റുകളിലൂടെ പരിഹരിക്കാനായത് സർക്കാറിെൻറ നേട്ടമാണ്. പാലക്കാടിെൻറ സ്വപ്നമായ ഗവ. മെഡിക്കൽ കോളജ് യാഥാർഥ്യമാക്കിയതും ഒ.പിയടക്കം സംവിധാനങ്ങൾ പ്രവർത്തനമാരംഭിച്ചതും ഇൗ കാലത്താണ്.
നെൽകർഷകർക്ക് റോയൽറ്റിയും നെല്ലിെൻറ താങ്ങുവില വർധിപ്പിച്ചതും കാർഷികമേഖലക്ക് ഒെട്ടാന്നുമല്ല സഹായകമായത്. പച്ചക്കറി കൃഷിക്കാരെ സംരക്ഷിക്കാൻ 16 ഇനം പച്ചക്കറികൾക്ക് താങ്ങുവില നൽകി. ലൈഫ് മിഷൻ പദ്ധതിയിലൂടെ സാധാരണക്കാരുടെ കോൺക്രീറ്റ് ഭവനം എന്ന സ്വപ്നം നടപ്പാക്കാൻ കഴിഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അവശ്യമായ സ്ഥലം ഏറ്റെടുത്ത നൽകിയെങ്കിലും കേന്ദ്രസർക്കാർ പദ്ധതിയെ അട്ടിമറിക്കുകയായിരുന്നു. മുന്നണിതലത്തിൽ യോജിച്ച പ്രവർത്തനമാണുള്ളത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ഉണ്ടായിരുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ എല്ലാം പരിഹരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

