കോവിഡ് വാക്സിനേഷന്; മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നു
text_fieldsകോവിഡ് വാക്സിന് കുത്തിവെപ്പിനുള്ള തയാറെടുപ്പിെൻറ ഭാഗമായി ജില്ല ആശുപത്രിയില്‍ നടന്ന ഡ്രൈ റണ്‍
പാലക്കാട്: കോവിഡ് വാക്സിന് കുത്തിവെപ്പിെൻറ തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ (മോക്ഡ്രില്‍) വിജയകരമായി നടന്നു. ജില്ല ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അര്‍ബന്‍ പി.എച്ച്.സിയുടെ ഔട്ട് റീച്ച് ഇമ്മ്യൂണൈസേഷന്‍ കേന്ദ്രമായ കൊപ്പം എല്‍.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച ഡ്രൈ റണ്‍ മൂന്നു കേന്ദ്രങ്ങളിലും തടസ്സമില്ലാതെ പൂര്‍ത്തിയായി.
രണ്ട് മണിക്കൂറിനകം എല്ലാ ആരോഗ്യപ്രവര്‍ത്തകരിലും ഡ്രൈ റണ്‍ നടത്തി. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം 75 പേരാണ് പങ്കെടുത്തത്. വാക്സിന് സ്വീകരിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലൂടെയാണ് ഡ്രൈ റണ്‍ നടന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ഡ്രൈ റണില്‍ കുത്തിവെപ്പിനായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ കൃത്യമായി വിലയിരുത്താനും സാധിച്ചു. കൊവീന്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തി. ജനുവരി രണ്ടിന് നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നടത്തിയ ആദ്യ ഡ്രൈ റണ്‍ വിജയകരമായിരുന്നു.

