പാലക്കാട് കോവിഡ് ചികിത്സ കേന്ദ്രങ്ങള് സജ്ജം
text_fieldsമൊബൈല് ടെസ്റ്റിങ് യൂനിറ്റ് കഞ്ചിക്കോട് പ്രിക്കോട്ട് മില്ലിലെ തൊഴിലാളികള്ക്ക് കോവിഡ് പരിശോധന നടത്തുന്നു
പാലക്കാട്: കോവിഡ് വ്യാപനം തടയാന് ജില്ലയില് ആറ് ഇടങ്ങളിലായി ചികിത്സ കേന്ദ്രങ്ങള് സജ്ജമാക്കിയതായി സി.എഫ്.എല്.ടി.സി നോഡല് ഓഫിസര് ഡോ. മേരി ജ്യോതി വില്സണ് അറിയിച്ചു. കഞ്ചിക്കോട് കിന്ഫ്ര, മാങ്ങോട് കേരള മെഡിക്കല് കോളജ്, ജില്ല ആശുപത്രി, പാലക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാര്ക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് ചികിത്സ കേന്ദ്രങ്ങള്.
ഇവിടങ്ങളില് ആവശ്യമായ കിടക്കകളും അനുബന്ധ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ജില്ല ആശുപത്രിയില് 64 ഐ.സി.യു കിടക്കകള്, 29 വെൻറിലേറ്റര് ബെഡുകള് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. തീവ്ര രോഗബാധിതരായ ബി.സി കാറ്റഗറിയിലുള്ളവരെയാണ് നിലവില് കോവിഡ് ചികിത്സ കേന്ദ്രങ്ങളില് പ്രവേശിപ്പിക്കുന്നത്.
വരുംദിവസങ്ങളില് കോവിഡ് രോഗികളില് വര്ധനവുണ്ടെങ്കില് കൂടുതല് കോവിഡ് ചികിത്സ കേന്ദ്രങ്ങള് ഒരുക്കുമെന്നും നോഡല് ഓഫിസര് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

