Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് രോഗികൾ വാഹനം ലഭിക്കാതെ മൂന്നു മണിക്കൂർ റോഡരികിൽ
text_fieldsbookmark_border
കൊടുവായൂർ: കോവിഡ് പോസിറ്റിവ് ആയവർ വാഹനം ലഭിക്കാതെ മൂന്നു മണിക്കൂർ റോഡരുകിൽ കാത്തു നിന്നു. വ്യാഴാഴ്ച കൊടുവായൂർ സി.എച്ച്.സിയിൽ 357 പേർക്ക് ആൻറിജൻ പരിശോധന നടത്തിയതിലാണ് 70 പേർക്ക് പോസിറ്റിവ് ആയത്. പരിശോധന കഴിഞ്ഞ മിക്കവരും വീടുകളിലേക്ക് മടങ്ങിയ ശേഷമാണ് പോസിറ്റിവായ കാര്യം അറിഞ്ഞത്.
പോസിറ്റിവ് ആയവരോട് മൂന്ന് മണിക്ക് കുഴൽമന്ദം റോഡിലെത്താൻ ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു. മൂന്ന് മണിക്ക് എത്തിയവർക്ക് ആറുമണിയോടെയാണ് വാഹനം എത്തിയത്. പോസിറ്റിവ് ആയവർ റോഡരുകിൽ ദീർഘനേരം നിന്നത് നാട്ടുകാരിൽ വലിയ പ്രതിഷേധമുണ്ടാക്കി.
Next Story

