Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലോറി ഡ്രൈവറുടെ...

ലോറി ഡ്രൈവറുടെ വേഷമഴിച്ച്​ മുജീബ്​ പലചരക്ക്​ കട തുടങ്ങി

text_fields
bookmark_border
ലോറി ഡ്രൈവറുടെ വേഷമഴിച്ച്​ മുജീബ്​ പലചരക്ക്​ കട തുടങ്ങി
cancel
camera_alt

പലചരക്ക് കട നടത്തുന്ന ലോറി ഡ്രൈവർ മുജീബ് ചുള്ളിയാർ

മുതലമട: ​ടാക്​സും ഇൻഷുറൻസ​ും കെട്ടാൻ ഒരു വഴിയുമില്ലാതായപ്പോഴാണ്​ മുജീബ്​ ചുള്ളിയാർ, സ്വന്തം ലോറി ഷെഡിലേക്ക്​ കയറ്റിയിട്ടത്​. കോവിഡ്​ മഹാമാരിയുടെ തോരോട്ടത്തിൽ മുജീബി​​െൻറ ഉപജീവന മാർഗമായ ലോറിയോട്ടവും നിലക്കുകയായിരുന്നു.

പിന്നെ ആലോചിച്ചുറപ്പിച്ചാണ്​ അത്ര പരിചയമില്ലാത്ത പലചരക്ക്​ കച്ചവടത്തിലേക്ക്​ തിരിയുന്നത്​. ചുള്ളിയാർമേട്​ ജങ്​ഷനിൽ ആരംഭിച്ച പലചരക്ക് ​കടയാണ്​ ഇപ്പോൾ ഉപജീവന മാർഗം.

രണ്ടര പതിറ്റാണ്ടോളം മുജീബ്​ വളയം പിടിച്ചാണ്​ ജീവിതം മുന്നോട്ടുനീക്കിയത്​. മഹാമാരി ജീവിത സ്വപ്​നങ്ങൾ തകിടംമറിച്ചു. പ്രവാസിയായി ഖത്തറിൽ ഡ്രൈവർ ജോലി ചെയ്ത് നാട്ടിൽ തിരികെ വന്നശേഷമാണ് വിവിധ ചരക്കുവാഹനങ്ങളിൽ ഡ്രൈവറായി ജോലി ചെയ്തുവന്നത്.

തൃച്ചി, കോയമ്പത്തൂർ തുടങ്ങിയ ഇടങ്ങളിലെ പേപ്പർ ഫാക്ടറിയിലെ ചരക്ക് വിവിധ ജില്ലകളിലേക്ക് ലോറിയിൽ കയറ്റി എത്തിക്കുന്ന ജോലിയായിരുന്നു​.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ സ്വന്തമായി ലോറി വാങ്ങി കരാർ അടിസ്ഥാനത്തിൽ ഒാടിച്ചുവരികയായിരുന്നു. ജീവിതം സാവാധാനം പച്ചപിടിച്ചുവരുന്നതിനിടെയാണ്​ ലോക്​ഡൗൺ ഇടിത്തീയായ്​ വന്നത്​.

പേപ്പർ നിർമാണ ഫാക്ടറികൾ ലേ ഔട്ട് പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്​ടമായി. ലോറിയോട്ടം നാലുമാസത്തിലധികമായി നിലച്ചതോടെ നികുതി, വാഹന ഇൻഷുറൻസ് അടവ്​ ​ദുഷ്​കരമായി. പഴയ വാഹനമായതിനാൽ ടെസ്​റ്റ്​ കാണിക്കൽ, അറ്റകുറ്റപ്പണി എന്നിവക്കും ഭാരിച്ച ​െചലവുവന്നു.

മറ്റു ഫാക്ടറികളിൽ ഡ്രൈവർ ജോലി പോലും ലഭിക്കാതായതോടെ മുജീബ് പലചരക്ക് വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു. ഇപ്പോഴും മുജീബി​െൻറ നെഞ്ച്​ ഉരുകുകയാണ്​. ​ലക്ഷങ്ങൾ മുടക്കി വാങ്ങിയ േലാറി ഷെഡിലാണ്​. ടാക്​സും ഇൻഷുറൻസും കെട്ടാൻ പതിനായിരങ്ങൾ വേണം. കടയിൽനിന്നുള്ള വരുമാനംകൊണ്ട്​ ​ഇതിനൊന്നും കഴിയില്ല. മഹാമാരി മാറി ജീവിതം പൂർവസ്ഥിതിയിലാകുന്ന ലക്ഷണവും കാണുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mujeebgrocery storecovid crisis
Next Story