കണ്ടെയ്നർ ലോറിയും റിക്കവറി വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsദേശീയപാത വാൽപറമ്പിൽ അപകടത്തിൽ പെട്ട കെണ്ടയ്നർ ലോറി
മുണ്ടൂർ: കണ്ടയ്നർ ലോറിയും റിക്കവറി വാനും കൂട്ടിയിടിച്ച് രണ്ടുയുവാക്കൾക്ക് പരിക്ക്. റിക്കവറി വാൻ ഡ്രൈവർ പാലക്കാട് സ്വദേശി സൻഫർ (24), തമിഴ്നാട് സ്വദേശി ലോറി ഡ്രൈവർ സുധാകർ (32) എന്നിവർക്കാണ് പരിക്ക്. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പതുപ്പരിയാരം വാൽപ്പറമ്പിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. റിക്കവറി വാനിലെ ഡ്രൈവർ കാബിനിൽ കുടുങ്ങി കിടക്കുകയായിരുന്നു. രണ്ടുമണിക്കൂറിലധികം നീണ്ട തീവ്രപരിശ്രമത്തിനൊടുവിൽ ഹൈഡ്രോളിക്ക് ഉപകരണങ്ങളുടെ സഹായത്തോടെ അഗ്നി രക്ഷ സേനയാണ് ഇയാളെ പുറത്തെടുത്ത് ജില്ല ആശുപത്രിയിലെത്തിച്ചത്.
സംഭവസമയം ദേശീയപാതയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. അസി. സ്റ്റേഷൻ ഓഫിസർ എ. ജഹൂഫറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. ബിജുകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി. രാജേന്ദ്രപ്രസാദ്, എസ്. സുനിൽകുമാർ, എം. അഷറഫ്, വി. പ്രണവ്, ജി. ദിലീപ്, ആർ. സതീഷ്, കെ. സുനിൽകുമാർ, ബി. മുകുന്ദൻ, പി.ആർ. വികാസ്, പി.ഐ. ഷമീർ, ആർ. ചന്തുലാൻ, ജയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

