Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപി​റ്റ് ലൈ​ൻ...

പി​റ്റ് ലൈ​ൻ നി​ർ​മാ​ണം തു​ട​ങ്ങു​ന്നു; വി​ക​സ​നപാ​ത​യി​ൽ പാ​ല​ക്കാ​ട് ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

text_fields
bookmark_border
Palakkad Town Railway Station
cancel
camera_alt

പി​റ്റ് ലൈ​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന പാ​ല​ക്കാ​ട് ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

പാ​ല​ക്കാ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന് എ​ട്ട് ഏ​ക്ക​റി​ൽ അ​ത്യാ​ധു​നി​ക പി​റ്റ് ലൈ​നി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്തി​ക​ൾ തു​ട​ങ്ങി​യ​തോ​ടെ പാ​ല​ക്കാ​ട് ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ത്തി​ന്‍റെ പാ​ത​യി​ൽ. നി​ല​വി​ൽ മം​ഗ​ളൂ​രു, ഷൊ​ർ​ണൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷി​ന് പ​രി​ധി​യി​ൽ പി​റ്റ് ലൈ​ൻ സം​വി​ധാ​ന​മു​ള്ള​ത്. മം​ഗ​ളൂ​രു​വി​ലു​ള്ള മൂ​ന്ന് പി​റ്റ് ലൈ​നി​ൽ 10 എ​ക്സ് പ്ര​സ് ട്രെ​യി​നു​ക​ളും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​വ​രു​ന്നു​ണ്ട്. നാ​ല് ട്രെ​യി​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കൂ​ടി ന​ട​ത്താ​മെ​ങ്കി​ലും മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ഷൊ​ർ​ണൂ​ർ ജ​ങ്ഷ​നി​ലെ 12 കോ​ച്ചു​ക​ളു​ടെ പി​റ്റ് ലൈ​നാ​ണു​ള്ള​ത്. സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ അ​തു വി​ക​സി​പ്പി​ക്കാ​ൻ ക​ഴ​യി​ല്ലെ​ന്നാ​ണ് റെ​യി​ൽ​വേ പ​റ​യു​ന്ന​ത്. ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ മൂ​ന്നാ​മ​ത്തെ പി​റ്റ് ലൈ​നി​ന്‍റെ പ​ണി​ക​ൾ പാ​ല​ക്കാ​ട് ടൗ​ൺ സ്റ്റേ​ഷ​നി​ൽ പൂ​ർ​ത്തി​യാ​യാ​ൽ മൂ​ന്ന് ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​ം. മാ​ത്ര​മ​ല്ല കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​ള്ള ചി​ല ട്രെ​യി​നു​ക​ൾ പാ​ല​ക്കാ​ട്ടേ​ക്ക് നീ​ട്ടാ​നും ക​ഴി​യും. ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ഏ​ട്ട് ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്സ് അ​ട​ക്ക​മു​ള്ള​വ നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച് സ്ഥ​ല​ത്തി​ന് ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. റെ​യി​ൽ ഡി​വി​ഷ​ൻ ആ​സ്ഥാ​ന​മാ​യ പാ​ല​ക്കാ​ട് പി​റ്റ് ലൈ​ൻ ഇ​ല്ലാ​തി​രു​ന്ന​ത് ഇ​തു​വ​രെ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​യി​രു​ന്നു. ഇ​തു​കാ​ര​ണം പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ ആ​രം​ഭി​ച്ച​ത് മം​ഗ്ലൂ​രു​വി​ൽ നി​ന്നാ​ണ്. ഒ​രു പി​റ്റ് ലൈ​ൻ, ട്രെ​യി​ൻ നി​ർ​ത്തി​യി​ടാ​നു​ള്ള ര​ണ്ടു സ്റ്റേ​ബി​ളി​ങ്ങ് ലൈ​ൻ, കോ​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള സി​ക് ലൈ​ൻ, സി​ഗ്ന​ൽ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​ന് 25 കോ​ടി രൂ​പ​യാ​ണ് പ്ര​തി​ഷീ​ക്കു​ന്ന​ത്. സ​ബ് സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ക്കും. മൊ​ത്തം പ​ദ്ധ​തി ചി​ല​വ് 46 കോ​ടി രൂ​പ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pit linePalakkad Town Railway Station
News Summary - Construction of pit line begins in Palakkad Town Railway Station
Next Story