Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലത്തുള്ളി ജലസംഭരണി...

പാലത്തുള്ളി ജലസംഭരണി നിര്‍മാണത്തിന് തുടക്കം

text_fields
bookmark_border
പാലത്തുള്ളി ജലസംഭരണി നിര്‍മാണത്തിന് തുടക്കം
cancel
camera_alt

പെ​രു​വെ​മ്പ് പാ​ല​ത്തു​ള്ളി ജ​ല​സം​ഭ​ര​ണി നി​ര്‍മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ

Listen to this Article

പുതുനഗരം: പെരുവെമ്പ് പഞ്ചായത്തിലെ പാലത്തുള്ളിയില്‍ പുതിയ ജലസംഭരണിയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. പ്രദേശത്തെ നാനൂറോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

50,000 ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണിക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി 15.79 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2024-‘25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജലസംഭരണിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഭാവിയില്‍ ജലച്ചോര്‍ച്ച ഉണ്ടാകാതിരിക്കാന്‍ പ്രത്യേക വാട്ടര്‍ പ്രൂഫിങ് സംവിധാനങ്ങളും നിര്‍മാണത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

ജലസംഭരണിയിൽനിന്നുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ ഉള്‍പ്പെടെ അനുബന്ധ ജോലികള്‍ക്കായി 2025-‘26 വർഷത്തെ പദ്ധതിയില്‍ 4.79 ലക്ഷം രൂപ അധികം അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജ്കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionWater Reservoirbegins
News Summary - Construction of Palathulli water reservoir begins
Next Story