കോട്ടായി പൊതു കല്യാണമണ്ഡപ നിർമാണം അന്തിമഘട്ടത്തിൽ
text_fieldsപണി പൂർത്തീകരിക്കുന്ന കോട്ടായിയിലെ
പൊതു കല്യാണ മണ്ഡപം
കോട്ടായി: ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം നിർമിക്കുന്ന പൊതു കല്യാണമണ്ഡപത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. 2019-ൽ പണി തുടങ്ങിയ ഈ കല്യാണമണ്ഡപത്തിന് എ.കെ. ബാലൻ മന്ത്രിയായിരുന്ന കാലത്ത് ആസ് തി വികസന ഫണ്ടിൽനിന്ന് ആദ്യം ഒരു കോടി രൂപയും പിന്നീട് 50 ലക്ഷവും അനുവദിച്ചിരുന്നു. ഇതിനു പുറമെ ജില്ല പഞ്ചായത്ത് 50 ലക്ഷവും അനുവദിച്ചിരുന്നു. രണ്ടു നിലകളിലായി പണിയുന്ന മണ്ഡപത്തിന്റെ ഭൂരിഭാഗം പണിയും പൂർത്തിയായിട്ടുണ്ട്.
ഇനി മണ്ഡപത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വാങ്ങാൻ തുക കണ്ടെത്തേണ്ടതുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. മണ്ഡപം തുറക്കുന്നതോടെ സാധരണക്കാർക്ക് ഏറെ ഉപകാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

