കേരളശ്ശേരിയിൽ കോൺഗ്രസ് ഓഫിസിന് തീയിട്ടു
text_fieldsകേരളശ്ശേരിയിൽ കോൺഗ്രസ് ഓഫിസിന് മുന്നിലെ
കവാടത്തിന് തീവെച്ച നിലയിൽ
കേരളശ്ശേരി: കോൺഗ്രസ് മണ്ഡലം ഓഫിസിന് തീയിട്ടതായി പരാതി. ഓഫിസിന്റെ മുൻവാതിൽ ഭാഗികമായി കത്തിനശിച്ചു. ഓഫിസിനു മുന്നിൽ സ്ഥാപിച്ച ബോർഡുകളും ബാനറുകളും കവാടവും കൊടിയും കൊടിമരവും കത്തിനശിച്ചു. കത്തിക്കാൻ ഉപയോഗിച്ച മണ്ണെണ്ണ കുപ്പിയും സാമഗ്രികളും പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. മണ്ണാർക്കാട് ഡിവൈ.എസ്.പി അലവിയും സംഘവും സ്ഥലം സന്ദർശിച്ചു. പാലക്കാട്ട് നിന്നെത്തിയ ഫോറൻസിക് വിദഗ്ധരും സ്ഥലം പരിശോധിച്ച് തെളിവെടുത്തു. കോങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. വിനയൻ, ഡി.സി.സി ജനറൽ സെക്രട്ടറി സി.എൻ ശിവദാസൻ, കെ.ആർ. മനുപ്രസാദ്, പി.എസ്. സലിം, കേരളശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.എസ് ഷാജഹാൻ രാജീവ് മാസ്റ്റർ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

