Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൂക്കോട്ടുകാവിലും...

പൂക്കോട്ടുകാവിലും വെള്ളിനേഴിയിലും കോൺഗ്രസ്​–ബി.ജെ.പി ഭായി ഭായി

text_fields
bookmark_border
പൂക്കോട്ടുകാവിലും വെള്ളിനേഴിയിലും കോൺഗ്രസ്​–ബി.ജെ.പി ഭായി ഭായി
cancel
camera_alt

1. പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ എ​ന്ന​വ​കാ​ശ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്​ പു​റ​ത്തി​റ​ക്കി​യ പോ​സ്​​റ്റ​റു​ക​ൾ 2. ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ എ​ന്ന​വ​കാ​ശ​പ്പെ​ട്ട് ബി.​ജെ.​പി പു​റ​ത്തി​റ​ക്കി​യ പോ​സ്​​റ്റ​ർ

ശ്രീ​കൃ​ഷ്ണ​പു​രം: സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്ത് ബി.​ജെ.​പി​യെ എ​തി​ർ​ക്കാ​ൻ സി.​പി.​എ​മ്മും, കോ​ൺ​ഗ്ര​സും കൈ​കോ​ർ​ക്കു​മ്പോ​ൾ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പൂ​ക്കോ​ട്ടു​കാ​വ്, വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സി.​പി.​എ​മ്മി​നെ തോ​ൽ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ഒ​റ്റ​ക്കെ​ട്ട്. 13 വാ​ർ​ഡു​ക​ളു​ള്ള പൂ​ക്കോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ൽ നാ​ല്​ വാ​ർ​ഡു​ക​ളി​ലാ​ണ് ബി.​ജെ.​പി, കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ പൊ​തു​സ്വ​ത​ന്ത്ര​ർ മ​ത്സ​രി​ക്കു​ന്ന​ത്. ഒ​ന്നാം വാ​ർ​ഡാ​യ പ​ക​രാ​വൂ​ർ, ര​ണ്ടാം വാ​ർ​ഡാ​യ കി​ണാ​ശ്ശേ​രി, ആ​റാം വാ​ർ​ഡാ​യ കാ​ട്ടു​കു​ളം,13ാം വാ​ർ​ഡാ​യ ക​ല്ലു​വ​ഴി സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും പി​ന്തു​ണ​ക്കു​ന്ന​ത്​ ഒ​രേ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ്.

നാ​ല് വാ​ർ​ഡു​ക​ളി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളി​ൽ മൂ​ന്നു​പേ​ർ ബി.​ജെ.​പി അ​നു​ഭാ​വി​ക​ളാ​ണ്. ഇ​തി​ന് പ്ര​ത്യു​പ​കാ​ര​മാ​യി അ​ഞ്ചാം വാ​ർ​ഡാ​യ പ​രി​യാ​ന​മ്പ​റ്റ, ഏ​ഴാം വാ​ർ​ഡാ​യ താ​നി​ക്കു​ന്ന്, എ​ട്ടാം വാ​ർ​ഡാ​യ പൂ​ക്കോ​ട്ടു​കാ​വ് നോ​ർ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി.​ജെ.​പി​യു​ടെ സ​ഹാ​യം കോ​ൺ​ഗ്ര​സി​നു​മു​ണ്ട്. ഈ ​വാ​ർ​ഡു​ക​ളി​ൽ ബി.​ജെ.​പി​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല. ഒ​ന്ന്, ര​ണ്ട്, ആ​റ്, 13 വാ​ർ​ഡു​ക​ളി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഇ​രു​മു​ന്ന​ണി​ക​ളും അ​വ​കാ​ശ​മു​ന്ന​യി​ച്ച് വെ​വ്വേ​റെ പോ​സ്​​റ്റു​ക​ളും ഇ​റ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ എ​ൻ.​ഡി.​എ സ്വ​ത​ന്ത്ര​രാ​യാ​ണ് ബി.​ജെ.​പി പോ​സ്​​റ്റ​റി​ലു​ള്ള​ത്. കോ​ൺ​ഗ്ര​സി​െൻറ പോ​സ്​​റ്റ​റി​ൽ കോ​ൺ​ഗ്ര​സ് സ്വ​ത​ന്ത്ര​രാ​യും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

13 വാ​ർ​ഡു​ക​ളു​ള്ള വെ​ള്ളി​നേ​ഴി പ​ഞ്ചാ​യ​ത്തി​ൽ 11 വാ​ർ​ഡു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സ്-​ബി.​ജെ.​പി ര​ഹ​സ്യ നീ​ക്കു​പോ​ക്ക്. പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് ക​ല്ലും​പു​റം, 12ാം വാ​ർ​ഡ് ഞ​ളാ​കു​ർ​ശ്ശി എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന നാ​ലാം വാ​ർ​ഡാ​യ കു​റു​വ​ട്ടൂ​ർ, ഒ​മ്പ​താം വാ​ർ​ഡാ​യ അ​ങ്ങാ​ടി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി.​ജെ.​പി​ക്ക്​ സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല. ബി.​ജെ.​പി മ​ത്സ​രി​ക്കു​ന്ന ര​ണ്ടാം വാ​ർ​ഡാ​യ ചാ​മ​ക്കു​ന്ന്, 13ാം വാ​ർ​ഡാ​യ വെ​ള്ളി​നേ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​നും​ സ്ഥാ​നാ​ർ​ഥി​യി​ല്ല. ബാ​ക്കി​യു​ള്ള ഏ​ഴ്​ വാ​ർ​ഡു​ക​ളി​ലും പൊ​തു​സ്വ​ത​ന്ത്ര​രെ​യാ​ണ് ഇ​രു​പാ​ർ​ട്ടി​ക​ളും പി​ന്തു​ണ​ക്കു​ന്ന​ത്. ബി.​ജെ.​പി​യു​ടെ വെ​ള്ളി​നേ​ഴി പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി​യാ​ണ് ഏ​ഴാം വാ​ർ​ഡാ​യ തി​രു​നാ​രാ​യ​ണ​പു​ര​ത്ത് കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​മ​ത​നാ​യി യു.​ഡി.​എ​ഫി​ലെ സി.​എം.​പി​യു​ടെ (സി.​പി. ജോ​ൺ വി​ഭാ​ഗം) സ്ഥാ​നാ​ർ​ഥി​യും ഇ​വി​ടെ മ​ത്സ​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് ഇ​രു​ന്നൂ​റി​ലേ​റെ വോ​ട്ടു​ക​ൾ കി​ട്ടി​യ വാ​ർ​ഡാ​ണി​ത്. അ​ട​ക്കാ​പു​ത്തൂ​ർ 11ാം വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ന്ന മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​യാ​ണ് ബി.​ജെ.​പി പി​ന്തു​ണ​ക്കു​ന്ന​ത്. ജ​ന​ഹി​തം മാ​നി​ച്ചാ​ണ് വാ​ർ​ഡു​ക​ളി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​െൻറ അ​വ​കാ​ശ​വാ​ദം. അ​തേ​സ​മ​യം, വാ​ർ​ഡു​ക​ളി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രു​ണ്ടാ​യി​ട്ടും സ്വ​ന്തം ചി​ഹ്​​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​ത്ത നേ​താ​ക്ക​ളു​ടെ നി​ല​പാ​ടി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress-bjppanchayat election 2020
News Summary - Congress-BJP Bhai Bhai in Pookottukavu and Vellinezhi
Next Story