Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറീ​സ​ർ​വേ​യി​ൽ...

റീ​സ​ർ​വേ​യി​ൽ കൃ​ത്രി​മം ന​ട​ത്തി കു​ള​ങ്ങ​ൾ നി​ക​ത്തു​ന്നെ​ന്ന് പ​രാ​തി

text_fields
bookmark_border
റീ​സ​ർ​വേ​യി​ൽ കൃ​ത്രി​മം ന​ട​ത്തി കു​ള​ങ്ങ​ൾ നി​ക​ത്തു​ന്നെ​ന്ന് പ​രാ​തി
cancel
camera_alt

ഊ​ട്ട​റ തി​യേ​റ്റ​റി​നു സ​മീ​പം നി​ക​ത്തു​ന്ന കു​ളം

കൊ​ല്ല​ങ്കോ​ട്: റീ​സ​ർ​വേ​യി​ൽ കൃ​ത്രി​മം ന​ട​ത്തി കു​ള​ങ്ങ​ൾ നി​ക​ത്ത​ലെ​ന്ന് പ​രാ​തി. വ​ട​വ​ന്നൂ​ർ, കൊ​ല്ല​ങ്കോ​ട്, മു​ത​ല​മ​ട, കൊ​ടു​വാ​യൂ​ർ, എ​ല​വ​ഞ്ചേ​രി, പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വി​ല്ലേ​ജ് റീ​സ​ർ​വേ​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി കു​ള​ങ്ങ​ൾ, പാ​ട​ങ്ങ​ൾ എ​ന്നി​വ പ​റ​മ്പു​ക​ളാ​ക്കി നി​ക​ത്തു​ന്ന​ത്. കൊ​ല്ല​ങ്കോ​ട് പ​യ്യ​ല്ലൂ​രി​ൽ ക​വി​ള​ക്കോ​ട്ടി​ലെ എ​ല്ലാ​ക്കാ​ല​വും വെ​ള്ളം നി​ൽ​ക്കു​ന്ന പാ​ട​വും വ​ട​വ​ന്നൂ​ർ ഊ​ട്ട​റ തി​യ​റ്റ​റി​ന​ടു​ത്തു​ള്ള കു​ള​വു​മാ​ണ് നി​ക​ത്തു​ന്ന​ത്.

മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ഴ​ക്കു​മു​മ്പ് നി​ക​ത്ത​ൽ വ്യാ​പ​ക​മാ​ണ്. പ​യ്യ​ല്ലൂ​രി​ൽ നി​ക​ത്തു​ന്ന​ത് പ​റ​മ്പാ​ണെ​ന്നാ​ണ് വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന മ​റു​പ​ടി. ഊ​ട്ട​റ​യി​ൽ നി​ക​ത്തു​ന്ന പൊ​ട്ട​ക്കു​ളം പ​റ​മ്പാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം. നാ​ല് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി വെ​ള്ളം നി​റ​ഞ്ഞു​നി​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് രാ​ഷ്ട്രീ​യ പി​ന്തു​ണ​യോ​ടെ നി​ക​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പാ​ല​ക്കാ​ട് ആ​ർ.​ഡി.​ഒ​ക്ക് പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യ​താ​യി ആ​ർ.​ഡി.​ഒ അ​മൃ​ത​വ​ല്ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pondsComplaintreservoirartificially planting
News Summary - Complaint that ponds are being filled up by artificially planting in the reservoir
Next Story