Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗർഭിണിക്ക് സ്ട്രച്ചർ ...

ഗർഭിണിക്ക് സ്ട്രച്ചർ ലഭിച്ചില്ലെന്ന് പരാതി

text_fields
bookmark_border
ഗർഭിണിക്ക് സ്ട്രച്ചർ  ലഭിച്ചില്ലെന്ന് പരാതി
cancel

പാ​ല​ക്കാ​ട്: ജി​ല്ല വ​നി​ത-​ശി​ശു ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യെ അ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ യ​ഥാ​സ​മ​യം സ്ട്ര​ച്ച​ർ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മു​ത​ല​മ​ട കാ​മ്പ്ര​ത്ത് ച​ള്ള​യി​ൽ​നി​ന്നു​ള്ള കു​ടും​ബ​മാ​ണ് പ​രാ​തി​പ്പെ​ട്ട​ത്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ന്നി​ലെ​ത്തി​യ ആം​ബു​ല​ൻ​സി​ൽ​നി​ന്ന് ഏ​റെ സ​മ​യ​മെ​ടു​ത്താ​ണ് ഗ​ർ​ഭി​ണി​യെ ആ​ശു​പ​ത്രി​യു​ടെ അ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​തെ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പ​റ​യു​ന്നു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നാ​സ്ഥ​യു​ണ്ടാ​യെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഒ​രു സ്ട്ര​ച്ച​ർ മാ​ത്ര​മാ​ണോ ഉ​ള്ള​തെ​ന്നും അ​വ​ർ ചോ​ദി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് സ്ട്ര​ച്ച​ർ എ​ത്താ​ൻ മൂ​ന്ന് മി​നി​റ്റ് മാ​ത്ര​മാ​ണ് വൈ​കി​യ​തെ​ന്നും പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യി ആ​ദ്യം വ​ന്ന സ്ത്രീ​യെ സ്ട്ര​ച്ച​റി​ൽ കൊ​ണ്ടു​പോ​കു​മ്പോ​ൾ പ്ര​സ​വ​മു​റി​ക്ക് മു​ന്നി​ൽ എ​ത്തു​മ്പോ​ഴേ​ക്ക് പ്ര​സ​വി​ച്ച​തി​നാ​ൽ സ്ട്ര​ച്ച​റി​ലെ ര​ക്ത​ക്ക​റ​യും മ​റ്റും ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ത​ല​മ​ട​യി​ലെ യു​വ​തി എ​ത്തി​യ​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഫ്ര​ണ്ട് ഓ​ഫി​സി​ന് മു​ന്നി​ലാ​ണ് ആം​ബു​ല​ൻ​സ് എ​ത്തി​യ​തെ​ന്നും അ​വി​ടെ സാ​ധാ​ര​ണ ഒ​രു സ്ട്ര​ച്ച​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​തെ​ന്നും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് സ്ട്ര​ച്ച​റു​ക​ൾ ഉ​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CCTVhospitalPregnant Woman
News Summary - Complaint: Stretcher Not Provided to Pregnant Woman
Next Story