Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുടുംബത്തിലെ മൂന്ന്...

കുടുംബത്തിലെ മൂന്ന് പേരെ കാണാനില്ലെന്ന് പരാതി

text_fields
bookmark_border
കുടുംബത്തിലെ മൂന്ന് പേരെ കാണാനില്ലെന്ന് പരാതി
cancel

ഒറ്റപ്പാലം: ഒരു കുടുംബത്തിലെ മൂന്നുപേരെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം ‘കൃഷ്ണകൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷരായത്.

ബന്ധുക്കളുടെ പരാതിയിൽ ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാല് ദിവസമായി വീട് പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ അയൽവാസികളെ അറിയിക്കുകയായിരുന്നു. ബന്ധുവീട്ടിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതായാണ് ഇവർ അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ, ബന്ധുവീടുകളിൽ ഒരു ചടങ്ങുകളും ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ് വാൻ വീട്ടിൽ നിന്ന് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണിക്കുന്നതെന്നാണ് പൊലീസ് അറിയിച്ചത്. സ്വന്തമായി ബിസിനസ് നടത്തിയിരുന്ന കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing CaseOttappalamPalakkadThree people
News Summary - Complaint of missing three members of the family
Next Story