ദലിത് കോൺഗ്രസ് പ്രവർത്തകയെ മർദിച്ചതായി പരാതി
text_fieldsകൂറ്റനാട്: നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിൽ ദലിത് കോൺഗ്രസ് പ്രവർത്തകയെ മർദിച്ചതായി പരാതി.
ദലിത് കോൺഗ്രസ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത്തല സി.ഡി.എസ് അംഗവുമായ കെ.കെ. സബിത രാജനാണ് മർദനമേറ്റതായി പരാതി നൽകിയത്.
കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികളിലെ അഴിമതികൾ പുറത്തുകൊണ്ടുവന്നതിനാണ് തനിക്ക് മർദനമേറ്റതെന്ന് സബിത പറഞ്ഞു. വാർഡ്തല കുടുംബശ്രീ യോഗത്തിൽ ഒരുവിഭാഗം മർദിക്കുകയായിരുന്നുവത്രെ.
പ്രതിപക്ഷ നേതാവിനും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയതായും സബിത പറഞ്ഞു. കെ.കെ. സബിതയെ മർദിച്ചതിൽ പ്രതിഷേധിച്ച് കട്ടിൽമാടം സെൻററിൽ കോൺഗ്രസ് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി. മാധവദാസ് ഉദ്ഘാടനം ചെയ്തു.
സെയ്താലി അത്താണിക്കൽ അധ്യക്ഷത വഹിച്ചു. എ.കെ. ഷാനിബ്, രവി മാരാത്ത്, കെ.പി.എം. ഷെരീഫ്, പഞ്ചായത്തംഗങ്ങളായ ഇ.വി. അസീബ് റഹ്മാൻ, കെ.എം. സലീം, കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കളായ എം.പി. ഇസ്മയിൽ, മുരളീധരൻ മൂത്താട്ട്, മുഹമ്മദ്, ഷാഹുൽ ഹമീദ്, ജാഫർ, അഷറഫ് എന്നിവർ പെങ്കടുത്തു.

