വികസനത്തിൽ കൊമ്പ് കോർത്ത് സ്ഥാനാർഥികൾ
text_fieldsപാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ വികസനത്തിൽ കൊമ്പ് കോർത്ത് സ്ഥാനാർഥികൾ. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് സ്ഥാനാർഥികളായ ഷാഫി പറമ്പിൽ (യു.ഡി.എഫ്), സി.പി. പ്രമോദ് (എൽ.ഡി.എഫ്), ഇ. ശ്രീധരൻ (എൻ.ഡി.എ) എന്നിവർ മണ്ഡലത്തിലെ വികസന കാര്യങ്ങളെകുറിച്ച് മനസ്സ് തുറന്നത്.
മെഡിക്കൽ കോളജ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സിന്തറ്റിക് ട്രാക്ക്, സിവിൽ സർവിസ് അക്കാദമി തുടങ്ങിയവ തെൻറ ഇടപെടലിലൂടെ നടപ്പാക്കാൻ കഴിഞ്ഞതായി നിലവിലെ എം.എൽ.എ കൂടിയായ ഷാഫി പറമ്പിൽ പറഞ്ഞു. വികസനത്തിൽ മണ്ഡലം ഏറെ പിറകിലാണെന്നും, വികസനമുരടിപ്പ് ഉണ്ടായിട്ടുണ്ടെന്നും സി.പി. പ്രമോദ് ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളജിന് എൽ.ഡി.എഫ് സർക്കാറാണ് കൂടുതൽ തുക അനുവദിച്ചത്.
ഇൻഡോർ സ്റ്റേഡിയം, ഇന്ദിരഗാന്ധി മുനിസിപ്പിൽ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്കിെൻറ സംരക്ഷണം, കുടിവെള്ള പദ്ധതി തുടങ്ങിയവയിൽ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാട് ഉണ്ടായില്ലെന്ന് പ്രമോദ് കുറ്റപ്പെടുത്തി. തെൻറ പ്രവർത്തന പരിചയം ജില്ലയുടെ വികസനത്തിനായി വിനിയോഗിക്കുമെന്ന് ഡോ. ഇ. ശ്രീധരൻ പറഞ്ഞു. സമഗ്ര മാസ്റ്റർ പ്ലാൻ നടപ്പാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനം മുതൽ കേന്ദ്രസർക്കാർ വരെ സഹകരിച്ചാലെ സമഗ്ര വികസനം നടപ്പിലാക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

