വർഗീയതക്കെതിരെ എൽ.ഡി.എഫ് കാമ്പയിൻ 25 മുതൽ
text_fieldsപാലക്കാട്: വർഗീയ ധ്രുവീകരണ നീക്കങ്ങൾക്കെതിരെ കാമ്പയിൻ സംഘടിപ്പിക്കാൻ എൽ.ഡി.എഫ് ജില്ല കമ്മിറ്റി തീരുമാനിച്ചു. ഏപ്രിൽ 25 മുതൽ 30 വരെ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി മണ്ഡലം കേന്ദ്രങ്ങളിൽ വർഗീയ വിരുദ്ധ റാലികൾ സംഘടിപ്പിക്കും.
വർഗീയ വേർതിരിവ് സൃഷ്ടിക്കാൻ ആസൂത്രിത ശ്രമങ്ങളാണ് ആർ.എസ്.എസും എസ്.ഡി.പി.ഐയും നടത്തുന്നതെന്നും ഇത്തരം നീക്കങ്ങളെ ശക്തമായ അപലപിക്കുന്നതായും എൽ.ഡി.എഫ് ജില്ല കൺവീനർ വി. ചാമുണ്ണി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനുള്ള ശ്രമങ്ങളെ ബഹുജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

