Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവോട്ടിങ് മെഷീനുകളുടെ...

വോട്ടിങ് മെഷീനുകളുടെ കമീഷനിങ് പൂർത്തിയായി

text_fields
bookmark_border
വോട്ടിങ് മെഷീനുകളുടെ കമീഷനിങ് പൂർത്തിയായി
cancel

പാലക്കാട്: ജില്ലയിലെ 12 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ കമീഷനിങ് പൂർത്തിയായി. 2536 പോളിങ് സ്റ്റേഷനുകളിലേക്കായി 3052 ബാലറ്റ് യൂനിറ്റുകളും 3052 കൺട്രോൾ യൂനിറ്റും 3306 വി.വി പാറ്റ് യൂനിറ്റുകളുടെയും കമീഷനിങ്ങാണ് പൂർത്തിയായത്. തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലേക്കുള്ള മെഷീനുകളുടെ കമീഷനിങ് പത്തിരിപ്പാല മൗണ്ട് സീന ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലും കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് എന്നിവയിലേക്കുള്ള കമീഷനിങ് അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളജിലും തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ എന്നിവയിലേക്കുള്ള കമീഷനിങ് പാലക്കാട് ഗവ. വിക്ടോറിയ കോളജിലുമാണ് നടന്നത്.

വോട്ടിങ് മെഷീനുകളുടെയും പോളിങ് സ്റ്റേഷനുകളുടെയും എണ്ണം

  • തൃത്താല - 219 പോളിങ് സ്റ്റേഷൻ, 263 ബാലറ്റ് യൂനിറ്റ്, 263 കൺട്രോൾ യൂനിറ്റ്, 285 വി.വി പാറ്റ്
  • പട്ടാമ്പി - 224 പോളിങ് സ്റ്റേഷൻ, 267 ബാലറ്റ് യൂനിറ്റ്, 267 കൺട്രോൾ യൂനിറ്റ്, 290 വി.വി പാറ്റ്
  • ഷൊർണൂർ - 225 പോളിങ് സ്റ്റേഷൻ, 270 ബാലറ്റ് യൂനിറ്റ്, 270 കൺട്രോൾ യൂനിറ്റ്, 292 വി.വി പാറ്റ്
  • ഒറ്റപ്പാലം - 238 പോളിങ് സ്റ്റേഷൻ, 286 ബാലറ്റ് യൂനിറ്റ്, 286 കൺട്രോൾ യൂനിറ്റ്, 310 വി.വി പാറ്റ്
  • കോങ്ങാട് - 193 പോളിങ് സ്റ്റേഷൻ, 233 ബാലറ്റ് യൂനിറ്റ്, 233 കൺട്രോൾ യൂനിറ്റ്, 253 വി.വി പാറ്റ്
  • മണ്ണാർക്കാട് - 221 പോളിങ് സ്റ്റേഷൻ, 265 ബാലറ്റ് യൂനിറ്റ്, 265 കൺട്രോൾ യൂനിറ്റ്, 287 വി.വി പാറ്റ്
  • മലമ്പുഴ - 246 പോളിങ് സ്റ്റേഷൻ, 296 ബാലറ്റ് യൂനിറ്റ്, 296 കൺട്രോൾ യൂനിറ്റ്, 320 വി.വി പാറ്റ്
  • പാലക്കാട്‌ - 219 പോളിങ് സ്റ്റേഷൻ, 264 ബാലറ്റ് യൂനിറ്റ്, 264 കൺട്രോൾ യൂനിറ്റ്, 286 വി.വി പാറ്റ്
  • തരൂർ - 177 പോളിങ് സ്റ്റേഷൻ, 214 ബാലറ്റ് യൂനിറ്റ്, 214 കൺട്രോൾ യൂനിറ്റ്, 232 വി.വി പാറ്റ്
  • ചിറ്റൂർ - 193 പോളിങ് സ്റ്റേഷൻ, 233 ബാലറ്റ് യൂനിറ്റ്, 233 കൺട്രോൾ യൂനിറ്റ്, 253 വി.വി പാറ്റ്
  • നെന്മാറ - 207 പോളിങ് സ്റ്റേഷൻ, 250 ബാലറ്റ് യൂനിറ്റ്, 250 കൺട്രോൾ യൂനിറ്റ്, 270 വി.വി പാറ്റ്
  • ആലത്തൂർ - 174 പോളിങ് സ്റ്റേഷൻ, 211 ബാലറ്റ് യൂനിറ്റ്, 211 കൺട്രോൾ യൂനിറ്റ്, 228 വി.വി പാറ്റ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionVoting Machinescommissioning
News Summary - Commissioning of voting machines completed
Next Story