വെള്ളിനേഴിയിൽ കരിമ്പന കൂട്ടം പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കം
text_fieldsവെള്ളിനേഴിയിൽ ജൈവവൈവിധ്യ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടം കരിമ്പനക്കുരു നട്ട് ശ്രീകൃഷ്ണപുരം ബ്ലോക്ക്
പ്രസിഡൻ്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
ചെർപ്പുളശ്ശേരി: കേരള സംസ്ഥാന ജൈവ വൈവിധ്യബോർഡിെൻറ സഹായത്തോടെ വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ കരിമ്പനക്കൂട്ടങ്ങൾ നട്ടു പരിപാലിക്കുന്ന പരിപാടിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകരായ കല്ലൂർ ബാലൻ, രാജേഷ് അടയ്ക്കാപുത്തൂർ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡൻറ് കെ. ജയലക്ഷ്മി അധ്യക്ഷയായി.
പഞ്ചായത്തിൽ അഞ്ഞൂറ് കരിമ്പന നട്ടു പരിപാലിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അനുവദിച്ച ഒരു ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിെൻറ തനത് ഫണ്ടിൽ നിന്നും 25,000 രൂപയും ഉൾപ്പെടുത്തിയ പദ്ധതിക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
വൃക്ഷത്തൈകളുടെ പരിപാലനം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഉറപ്പുവരുത്തുമെന്ന് പ്രസിഡൻറ് അറിയിച്ചു. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രജീഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. എം. പരമേശ്വരൻ, സ്ഥിരം സമിതി അംഗങ്ങളായ കെ. അനിൽ കുമാർ, പ്രേമ, വി. ബിന്ദു, മുൻ പ്രസിഡൻറ് കെ. ശ്രീധരൻ, അംഗങ്ങളായ ജലജ, സുമ, ഗീത, സെക്രട്ടറി സി.കെ. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

