Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോൺഗ്രസ്​ വിമതരുടെ...

കോൺഗ്രസ്​ വിമതരുടെ സംഗമവേദിയായി പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശിയിലെ അനുസ്​മരണച്ചടങ്ങ്​

text_fields
bookmark_border
കോൺഗ്രസ്​ വിമതരുടെ സംഗമവേദിയായി പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശിയിലെ അനുസ്​മരണച്ചടങ്ങ്​
cancel
camera_alt

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി​യി​ൽ കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ് സി.​പി. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: എ.​വി. ഗോ​പി​നാ​ഥി​െൻറ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി​യി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സു​മാ​യി പി​ണ​ങ്ങി നി​ൽ​ക്കു​ന്ന​വ​രു​ടെ സം​ഗ​മ വേ​ദി​യാ​യി.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി പ​രു​ത്തി​പ്പു​ള്ളി​യി​ൽ ന​ട​ന്ന കെ. ​ക​രു​ണാ​ക​ര​ൻ, പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ.​പി.​സി.​സി വ​ർ​ക്കി​ങ്​​ പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​വി. ഗോ​പി​നാ​ഥ് വി​ളി​ച്ചാ​ൽ എ​വി​ടെ വേ​ണ​മെ​ങ്കി​ലും എ​ത്തു​മെ​ന്ന് സി.​പി. മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

എ.​വി. ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ർ ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് രാ​ധ​മു​ര​ളി, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​ര​വീ​ന്ദ്ര​നാ​ഥ്, പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ൾ, കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കെ.​എ. മ​ക്കി സ്വാ​ഗ​ത​വും മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​ര​വീ​ന്ദ്ര​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ല​യു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k karunakarancongress rebelsav gopinathPeringottukurissi
News Summary - Commemoration ceremony at Peringottukurissi became meeting place for Congress rebels
Next Story