മദ്യപിച്ചെത്തി വീട്ടമ്മയെ കൊന്നു; കൂടെ താമസിച്ചിരുന്നയാൾ അറസ്റ്റിൽ
text_fieldsവീരാസ്വാമി
ചിറ്റൂർ (പാലക്കാട്): അഞ്ചാംമൈലിൽ വീടിനുള്ളിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെ താമസിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ആനമല സ്വദേശി വീരാസ്വാമിയെയാണ് (46) കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.
മുങ്കിൽമട ഇന്ദിരനഗർ കോളനിയിലെ ആർ. ജ്യോതിർമണിയെയാണ് (45) ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വിടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയ ജ്യോതിർമണി ഒരു വർഷത്തോളമായി വീരാസ്വാമിയോടൊപ്പം അഞ്ചാംമൈലിലെ പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസിച്ചു വരികയായിരുന്നു.
മദ്യപിച്ചെത്തിയ വീരാസ്വാമി പരപുരുഷബന്ധം ആരോപിച്ച് മർദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്യുകയായിരുന്നു. പ്രതിയെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.