Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightChittoorchevron_rightപ്രൗഢഗംഭീരം അക്ഷരവീട്...

പ്രൗഢഗംഭീരം അക്ഷരവീട് സമർപ്പണം

text_fields
bookmark_border
പ്രൗഢഗംഭീരം അക്ഷരവീട് സമർപ്പണം
cancel

ചിറ്റൂർ: ചാന്ദ്നിക്കുള്ള അക്ഷരവീട് സമർപ്പണം കായികതാരങ്ങളുടെയും പരിശീലകരുടെയും സംഗമമായി മാറി. ചാന്ദ്നിക്ക് ആദരമർപ്പിക്കാനും ആശംസകൾ നേരാനും നാട്ടുകാർ പൊൽപ്പുള്ളി വേർകോലിയിലെ അക്ഷരവീട് അങ്കണത്തിലേക്ക് ഒഴുകിയെത്തി. ചാന്ദ്നിയുടെ കായിക പരിശീലകരായ ലാലി ഷാജു, കെ. രാമചന്ദ്രൻ, മാത്തൂർ സി.എഫ്.ഡി സ്കൂളിലെ കോച്ച് സുരേന്ദ്രൻ,​ പൊൽപ്പുള്ളി യുവ അത്​ലറ്റിക്​ ക്ലബ്​ പരിശീലകൻ ആർ. ബാബു, രാജ്യാന്തര താരം സി. ബബിത, ദേശീയ താരം പൗർണമി, ജെ. അശ്വൻ, വരുൺ ബാബു തുടങ്ങിയവരുടെ സാന്നിധ്യം സമർപ്പണ ചടങ്ങിന്​ മാറ്റു പകർന്നു.

ചാന്ദ്​നി കൈവരിച്ച നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന്​ ലാലി ഷാജു പറഞ്ഞു. കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള കഴിവ്​ അവൾക്കുണ്ട്​. അക്ഷരവീടിലൂടെ പൊതുസമൂഹം അവളിൽ അർപ്പിച്ച വിശ്വാസം അവളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതായി ലാലി ഷാജു പറഞ്ഞു. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ്​ ചുരുങ്ങിയ വർഷങ്ങൾക്കകം ചാന്ദ്​നി നേടിയെടുത്തത്​ എന്ന്​ കോച്ച്​ കെ. രാമചന്ദ്രൻ പറഞ്ഞു. ചാന്ദ്​നിക്ക്​ കൂടുതൽ ആത്​മവിശ്വാസത്തോടെ ട്രാക്കിൽ കുതിപ്പുകൾ നടത്താനുള്ള സാഹചര്യമാണ്​ കൈവരുന്നത്​. പദ്ധതിയുടെ പിന്നണി പ്രവർത്തകർക്ക്​ അഭിനന്ദനങ്ങൾ നേരുന്നതായും രാമചന്ദ്രൻ പറഞ്ഞു. ദേശീയ കായികതാരം ചാന്ദ്​നി പൊൽപ്പുള്ളി പഞ്ചായത്തിൽ സ്ഥിര താമസമാക്കുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന്​ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ വി. ബാലഗംഗാധരൻ പറഞ്ഞു. നാടി​െൻറ എല്ലാ പിന്തുണയും ചാന്ദ്​നിക്കും കുടുംബത്തിനും ഉണ്ടാകും. ജല ജീവൻ പദ്ധതിയിൽ അക്ഷരവീടിലേക്ക്​ ഉടൻ കുടിവെള്ള കണക്​ഷൻ നൽകുമെന്നും പ്രസിഡൻറ്​ വാഗ്​ദാനം ചെയ്​തു. ചാന്ദ്​നിയുടെ സാന്നിധ്യം വേർകോലി വാർഡിലെ ജനങ്ങൾ അഭിമാനമായാണ്​ കാണുന്നതെന്ന്​ വാർഡ്​ മെംബർ എ. ബീന പറഞ്ഞു. ചാന്ദ്​നിക്ക്​ നാടി​െൻറ എല്ലാ സഹായവും മെംബർ വാഗ്​ദാനം ചെയ്​തു.

പ്രതിസന്ധികളിൽനിന്ന്​ കൈപിടിച്ചുയർത്തിയ ലാലി ടീച്ചറോടും കോച്ച്​ രാമചന്ദ്രനോടുമുള്ള കടപ്പാട്​ വാക്കുകൾക്ക്​ അതീതമാണെന്ന്​ മറുപടി പ്രസംഗത്തിൽ ചാന്ദ്​നി പറഞ്ഞു. 'കായികാധ്യാപിക എന്നതിലുപരി രക്ഷിതാവാണ്​ ലാലി ടീച്ചർ. ഇൗ അവസരത്തിൽ വിദേശ​ത്തുള്ള അച്ഛനെ ഞാൻ വല്ലാതെ മിസ്​ ചെയ്യുന്നു, കല്ലടി സ്​കൂളിലെ മാനേജർ കെ.സി.കെ. സെയ്​താലി എനിക്ക്​ നൽകിയ സഹായവും പിന്തുണയും വലുതാണ്, നാട്ടുകാരു​െട സ്​നേഹവും സഹതാരങ്ങളുടെ പിന്തുണയും മറക്കാൻ കഴിയില്ല' -ചാന്ദ്​നി പറഞ്ഞു. കല്ലടി സ്​കൂള​ിലൂടെ വളർന്നുവന്ന രാജ്യാന്തര താരം സി. ബബിതയും ദീർഘദൂര ഒാട്ടത്തിൽ ദേശീയ മെഡൽ നേടിയ പൗർണമിയും ചാന്ദ്​നിക്ക്​ ആശംസകൾ നേർന്നു. പഠനത്തിലും കായികരംഗത്തും ചാന്ദ്​നി ഒരുപോലെ ഒന്നാമതാകണമെന്ന്​ ജല വിഭവ മന്ത്രിയും നാട്ടുകാരനുമായ കെ. കൃഷ്​ണൻകുട്ടി പറഞ്ഞു. ചാന്ദ്​നിയിലൂടെ ചിറ്റൂരി​െൻറ പേര്​ ലോകമാകെ അറിയപ്പെട​െട്ടയെന്നും മ​ന്ത്രി ആശംസിച്ചു. വേർകോലി നടുക്കാടും പരിസരത്തുമുള്ള നാട്ടുകാരും കുടുംബങ്ങളും കുട്ടികളുമടക്കം വലിയൊരു സദസ്സ്​ അക്ഷര വീട്​ സമർപ്പണ ചടങ്ങിനെ ​പ്രൗഢഗംഭീരമാക്കി. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aksharaveedu
News Summary - Aksharaveedu Programme in palakkad
Next Story