Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതെരുവുനായ് ശല്യത്തിന്...

തെരുവുനായ് ശല്യത്തിന് പരിഹാരമായി ചി​പ്പ് വ​രു​ന്നു

text_fields
bookmark_border
Dog Tracker Chip
cancel

പാ​ല​ക്കാ​ട്: തെ​രു​വു​നാ​യ് ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നാ​യ്ക്ക​ളി​ലെ വാ​ക്‌​സി​നേ​ഷ​ന്‍, ലൈ​സ​ന്‍സി​ങ് ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ജി​ല്ല ക​ല​ക്ട​ര്‍ മൃ​ണ്‍മ​യി ജോ​ഷി നി​ര്‍ദേ​ശം ന​ല്‍കി. ഒ​പ്പം വാ​ക്‌​സി​നേ​ഷ​ന് വി​ധേ​യ​മാ​യ നാ​യ്ക്ക​ളെ പ്ര​ത്യേ​കം തി​രി​ച്ച​റി​യാ​ന്‍ മെ​റ്റ​ല്‍ ചി​പ്പ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ല​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ചു.

ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ ചെ​റി​യ മെ​റ്റ​ല്‍ ചി​പ്പ് നാ​യ്ക്ക​ളു​ടെ ശ​രീ​ര​ത്തി​ല്‍ ഘ​ടി​പ്പി​ക്കും. ഇ​തു​വ​ഴി നാ​യ്ക്ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍, ലൈ​സ​ന്‍സ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളെ​ല്ലാം മ​ന​സ്സി​ലാ​ക്കാ​ന്‍ സാ​ധി​ക്കും. വീ​ടു​ക​ളി​ല്‍നി​ന്നും മ​റ്റും ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന നാ​യ്ക്ക​ളെ തി​രി​ച്ച​റി​യാ​നും ഈ ​സം​വി​ധാ​നം സ​ഹാ​യി​ക്കും. ഇ​തു​വ​രെ പ​തി​നാ​യി​ര​ത്തി​ല്‍ പ​രം വ​ള​ര്‍ത്തു​നാ​യ്ക്ക​ള്‍ക്ക് ജി​ല്ല​യി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍കി​യി​ട്ടു​ണ്ട്.

വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം ഊ​ര്‍ജി​ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും എ.​ബി.​സി സെ​ന്റ​ര്‍ സ്ഥാ​പി​ക്കാ​ന്‍ സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നും എ.​ബി.​സി പ​ദ്ധ​തി​ക്കാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ഫ​ണ്ട് മാ​റ്റി വെ​യ്ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ചു. നി​ല​വി​ല്‍ 35 പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് എ.​ബി.​സി പ​ദ്ധ​തി​ക്കാ​യി ഫ​ണ്ട് മാ​റ്റി​വെ​ച്ച​ത്. അ​ക്ര​മാ​സ​ക്ത​വും അ​പ​ക​ട​കാ​രി​ക​ളു​മാ​യ തെ​രു​വു​നാ​യ്ക്ക​ള്‍ക്കാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഷെ​ല്‍ട്ട​ര്‍ സ​ജ്ജീ​ക​രി​ക്കാ​നും ക​ല​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rabiesstreetdogDog Tracker Chip
News Summary - Chip comes as a solution to street dog nuisance
Next Story