Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്‌കൂളുകളിൽ...

സ്‌കൂളുകളിൽ കുട്ടികളുടെ രോഗവിവര രജിസ്റ്റര്‍ ഉറപ്പാക്കണം

text_fields
bookmark_border
സ്‌കൂളുകളിൽ കുട്ടികളുടെ രോഗവിവര രജിസ്റ്റര്‍ ഉറപ്പാക്കണം
cancel

പാ​ല​ക്കാ​ട്: സ്‌​കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ രോ​ഗ​വി​വ​ര ര​ജി​സ്റ്റ​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഇ​ന്റ​ര്‍ സെ​ക്ട​റ​ല്‍ യോ​ഗം. ജി​ല്ല​യി​ല്‍ പ​ക​ര്‍ച്ച​വ്യാ​ധി വ്യാ​പ​നം ത​ട​യു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നു​മാ​ണ് റ​സി​ഡ​ന്‍ഷ്യ​ല്‍ സ്‌​കൂ​ളു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ രോ​ഗ​വി​വ​ര ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്കേ​ണ്ട​ത്. ദേ​ശീ​യ വി​ര​വി​മു​ക്ത​ദി​നം, ഏ​കാ​രോ​ഗ്യം, പ​ക​ര്‍ച്ച​വ്യാ​ധി അ​വ​ലോ​ക​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് വി​വി​ധ വ​കു​പ്പു​ക​ള്‍ക്കാ​യി ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ എ​സ്.​എ​സ്. അ​ല്‍ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ര്‍ന്ന​ത്.

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളി​ല്‍നി​ന്ന് വീ​ടു​ക​ളി​ലു​ള്ള മു​തി​ര്‍ന്ന​വ​ര്‍, മൂ​ന്ന് വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, ഗ​ര്‍ഭി​ണി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് പ​ക​ര്‍ച്ച​വ്യാ​ധി പെ​ട്ടെ​ന്ന് പി​ടി​പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​സു​ഖ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളെ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി വി​വ​ര​ങ്ങ​ള്‍ രോ​ഗ​വി​വ​ര ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. രോ​ഗം പ​ട​രാ​തി​രി​ക്കാ​നും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​നും സ്‌​കൂ​ളു​ക​ളി​ല്‍ ഹെ​ല്‍ത്ത് നോ​ഡ​ല്‍ ഓ​ഫി​സ​റെ നി​യോ​ഗി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ച്ച് വ​ണ്‍ എ​ന്‍ വ​ണ്‍ രോ​ഗ​ത്തി​നെ​തി​രെ​യും പ്ര​തി​രോ​ധം ശ​ക്ത​മാ​ക്ക​ണം. ജി​ല്ല​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത് ഡെ​ങ്കി​പ്പ​നി​യാ​യ​തി​നാ​ല്‍ കൊ​തു​കു​ക​ളു​ടെ വ​ള​ര്‍ച്ച ത​ട​യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

കു​ടി​വെ​ള്ളം മൂ​ടി​വെ​ച്ച് സൂ​ക്ഷി​ക്ക​ണം, ഇ​ന്‍ഡോ​ര്‍ പ്ലാ​ന്റു​ക​ളി​ലും ചെ​ടി​ച്ച​ട്ടി​ക​ളി​ലും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​തെ ശ്ര​ദ്ധി​ക്ക​ണം, മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ റ​ബ​ർ പാ​ല്‍ സൂ​ക്ഷി​ക്കു​ന്ന ചി​ര​ട്ട​ക​ള്‍, ക​വു​ങ്ങി​ന്‍ തോ​ട്ട​ങ്ങ​ളി​ലെ പാ​ള​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണം. കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തി​ലു​ള്ള ഇ​ട​വേ​ള കൊ​തു​ക് വ​ള​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍ട്ട് ന​ല്‍കാ​ന്‍ ജി​ല്ല സ​ര്‍വൈ​ല​ന്‍സ് ഓ​ഫി​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ലി​പ്പ​നി പ്ര​തി​രോ​ധ​മ​രു​ന്ന് ഉ​റ​പ്പാ​ക്ക​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍ജി​ത​മാ​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

ദേ​ശീ​യ വി​ര​വി​മു​ക്ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 19 വ​യ​സ്സ് വ​രെ​യു​ള്ള​വ​ർ​ക്ക് വി​ര ഗു​ളി​ക​ക​ള്‍ ന​ല്‍ക​ണം. സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് അം​ഗ​ൻ​വാ​ടി​ക​ള്‍ വ​ഴി​യും ഗു​ളി​ക​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല സ​ര്‍വൈ​ല​ന്‍സ് ഓ​ഫി​സ​ര്‍ ഡോ. ​ഗീ​തു മ​രി​യ ജോ​സ​ഫ്, ഡി.​എം.​ഒ​മാ​രാ​യ ഡോ. ​കെ. ബി​ന്ദു​തോ​മ​സ് (ആ​രോ​ഗ്യം), ഡോ. ​പി.​സി. ക​വി​ത (ഹോ​മി​യോ), ആ​ഗ്‌​ന​സ് ക്ലീ​റ്റ​സ് (ആ​യു​ര്‍വേ​ദം), ആ​ര്‍.​സി.​എ​ച്ച് ഓ​ഫി​സ​ര്‍ ഡോ. ​അ​നി​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school studentsSchoolsmedical records
News Summary - സ്‌കൂളുകളിൽ കുട്ടികളുടെ രോഗവിവര രജിസ്റ്റര്‍ ഉറപ്പാക്കണം
Next Story