Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോഴിമോഷ്​ടാക്കള്‍...

കോഴിമോഷ്​ടാക്കള്‍ പിടിയിൽ

text_fields
bookmark_border
കോഴിമോഷ്​ടാക്കള്‍ പിടിയിൽ
cancel
camera_alt

സു​ഹൈ​ര്‍, കി​ര​ൺ

പാ​ല​ക്കാ​ട്: വീ​ട്ടി​ൽ​നി​ന്ന്​ കോ​ഴി​ക​ളെ​യും മു​യ​ലു​ക​ളെ​യും മോ​ഷ്​​ടി​ച്ച ര​ണ്ടു​പേ​ർ മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം പൊ​ലീ​സ് വ​ല​യി​ലാ​യി. പി​രാ​യി​രി പ​ള്ളി​ക്കു​ളം സു​ഹൈ​ര്‍ (23), നെ​ന്മാ​റ ക​യ​റാ​ടി കി​ര​ണ്‍ (23) എ​ന്നി​വ​രെ​യാ​ണ് നോ​ര്‍ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​രാ​യി​രി ക​ണ്ണോ​ട്ടു​കാ​വ് ഭ​ഗ​വ​തി ന​ഗ​റി​ലെ കൃ​ഷ്ണ​പ്ര​സാ​ദി​െൻറ വീ​ട്ടി​ല്‍ ബു​ധ​നാ​ഴ്​​ച പു​ല​ര്‍ച്ചെ​യാ​യി​രു​ന്നു മോ​ഷ​ണം.

ശ​ബ്​​ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ്​ കൂ​ട് ത​ക​ര്‍ത്ത് ഏ​ഴ് കോ​ഴി​ക​ളെ​യും 21 മു​യ​ലി​നെ​യും മോ​ഷ്​​ടി​ച്ച വി​വ​രം അ​റി​യു​ന്ന​ത്. പ​രാ​തി​യെ തു​ട​ർ​ന്നെ​ത്തി​യ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ന​ടു​ത്തു​നി​ന്ന് മോ​ഷ്​​ടാ​ക്ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ഴി​ക​ളെ​യും മു​യ​ലു​ക​ളെ​യും ചാ​ക്കി​ല്‍ ച​ത്ത​നി​ല​യി​ലാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ലോ​ക്​​ഡൗ​ണി​നെ തു​ട​ര്‍ന്ന് തൊ​ഴി​ല്‍ര​ഹി​ത​നാ​യ കൃ​ഷ്ണ​പ്ര​സാ​ദ് ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യാ​ണ്​ സ​ങ്ക​ര​യി​ന​ത്തി​ല്‍പ്പെ​ട്ട കോ​ഴി​ക​ളെ​യും ഹൈ​ബ്രി​ഡ് മു​യ​ലു​ക​ളെ​യും വ​ള​ര്‍ത്താ​ന്‍ തു​ട​ങ്ങി​യ​ത്. സു​ഹൈ​ല്‍ നേ​ര​ത്തെ കൃ​ഷ്ണ​പ്ര​സാ​ദി​െൻറ വീ​ട്ടി​ല്‍നി​ന്ന്​ മു​യ​ലി​നെ വാ​ങ്ങി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedthieves
News Summary - Chicken thieves arrested
Next Story