പുത്തനാൽക്കൽ പൂരം ഇന്ന്
text_fieldsദീപശോഭയിൽ പുത്തനാൽക്കൽ അലങ്കാര പന്തൽ
ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ക്ഷേത്രത്തിലെ കാളവേലാഘോഷത്തിന്റെ ഭാഗമായ പൂരം ബുധനാഴ്ചയും എറ്റവും കൂടുതൽ ഇണകാള കോലങ്ങൾ അണിനിരക്കുന്ന കാളവേല വ്യാഴാഴ്ചയും ആഘോഷിക്കും. തന്ത്രി അണ്ടലാടി മനക്കൽ ഉണ്ണിനമ്പൂതിരിപ്പാട് വിശേഷാൽ പൂജകൾക്ക് കാർമികത്വം വഹിക്കും.
ബുധനാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന പകൽപ്പൂരത്തിന് കാഞ്ഞങ്ങാട് മുരളീധരമാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തോടെ നഗര പ്രദക്ഷിണം നടക്കും. തകിൽ നാദസ്വരം, തെയ്യം, ഫിലിം സ്റ്റാർ ഫ്ളോട്ട് വേഷങ്ങൾ, പീലിക്കാവടി, പൊയ്ക്കുതിര തെയ്യം, എന്നിവ നഗര പ്രദക്ഷിണത്തിൽ അണിനിരക്കും.
വൈകീട്ട് 7.30ന് പനമണ്ണ ശശി, ചെറുതാഴം വിഷ്ണുരാജ് എന്നിവരുടെ ഇരട്ട തായമ്പകയും കോഴിക്കോട് മില്ലേനിയം സ്റ്റാർ ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും. 12ന് നടക്കുന്ന കാളവേലയിൽ കണ്ണഞ്ചിപ്പിക്കുന്ന ഇണകാള കോലങ്ങളുടെ അദ്ഭുതപ്രവാഹം നഗരവീഥിയിൽ ദൃശ്യമാകും.
പണിമുടക്ക് കാളവേലയെ ബാധിക്കില്ല
ചെർപ്പുളശ്ശേരി: അഖിലേന്ത്യ തലത്തിൽ 12ന് പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് അന്നേ ദിവസം നടക്കുന്ന പുത്തനാൽക്കൽ കാളവേലയെ ബാധിക്കില്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ. നന്ദകുമാർ പറഞ്ഞു. ചെർപ്പുളശ്ശേരി നഗരസഭ, നെല്ലായ പഞ്ചായത്ത് എന്നിവിടങ്ങളിലെ കടകൾ തുറക്കുന്നതിന് തടസ്സമുണ്ടാക്കില്ലന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

