വിദേശമദ്യ വിൽപന: രണ്ടുപേർ അറസ്റ്റിൽ
text_fieldsസുനിൽ കുമാർ ബാലസുബ്രഹ്മണ്യൻ
ചെർപ്പുളശ്ശേരി: വിൽപനക്ക് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 22 കുപ്പി (11 ലിറ്റർ) വിദേശമദ്യം ചേർപ്പുളശ്ശേരി പൊലീസ് പിടികൂടി. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കൊപ്പം ആമയൂർ കാടുംകുന്നത്ത് സുനിൽ കുമാർ (45), പട്ടാമ്പി ശങ്കരമംഗലം കൊമ്മൻകോട് ബാലസുബ്രഹ്മണ്യൻ (42) എന്നിവരാണ് അറസ്റ്റിലായത്.
മണ്ണാർക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസിന്റെ നിർദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പൊലീസ് ഇൻസ്പെക്ടർ ടി. ശശികുമാർ, എസ്.ഐ ബി. പ്രമോദ്, എസ്.ഐ ബിനു മോഹൻ, എസ്.ഐ രാമദാസ്, ഗണേശൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

