സ്വകാര്യ ബസ് ഇനി കോവിഡ് ആശുപത്രി
text_fieldsകോവിഡ് ആശുപത്രിയായി മാറ്റിയ ബസ് സബ് കലക്ടർ അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങുന്നു
ചെര്‍പ്പുളശ്ശേരി: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി അത്യാസന്ന നിലയിലുള്ള രോഗികള്‍ ഓക്സിജന്‍ സൗകര്യത്തോടെ മൂന്നു കിടക്കകള്‍ ഘടിച്ച ബസ് ചെര്‍പ്പുളശ്ശേരി രാജപ്രഭ രാജു ജനമൈത്രി പൊലീസിന് കൈമാറി.
സബ് കലക്ടര്‍ അര്ജുന് പാണ്ഡ്യന് ഏറ്റുവാങ്ങി. മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി ഇ. സുനില്‍കുമാര്‍, മുനിസിപ്പല്‍ ചെയര്മാന് പി. രാമചന്ദ്രന്, ഡോ. മനോജ്, ചെര്‍പ്പുളശ്ശേരി സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷെറീഫ്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് പി.കെ. സുധാകരന്, പുത്തനാല്‍ക്കല്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് പി. ശ്രീകുമാര്‍, കെ. ബാലകൃഷ്ണന് എന്നിവരും മറ്റ് ജനപ്രതിനിധികളും സംബന്ധിച്ചു.

