Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightCherpulasserychevron_rightഅ​ന്‍സാ​ര്‍...

അ​ന്‍സാ​ര്‍ പാ​ടു​ന്നു; പാ​ർ​ട്ടി ഭേ​ദ​മി​ല്ലാ​തെ

text_fields
bookmark_border
അ​ന്‍സാ​ര്‍ പാ​ടു​ന്നു; പാ​ർ​ട്ടി ഭേ​ദ​മി​ല്ലാ​തെ
cancel

ചെ​ര്‍പ്പു​ള​ശ്ശേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​രം​ഗം കൊ​ഴു​ത്ത​തോ​ടെ പ്ര​ചാ​ര​ണ​ഗാ​ന​ങ്ങ​ള്‍ക്ക് പ്രി​യ​മേ​റു​ക​യാ​ണ്. പാ​ര്‍ട്ടി​ക​ള്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​ചാ​ര​ണ​ഗാ​ന​ങ്ങ​ള്‍ക്ക് ഈ​ണ​മി​ടു​ന്ന തി​ര​ക്കി​ലാ​ണ് പേ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി അ​ന്‍സാ​ര്‍. നൂ​റി​ല​ധി​കം ഗാ​ന​ങ്ങ​ളാ​ണ് വ്യ​ത്യ​സ്ത സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്കാ​യി അ​ന്‍സാ​ര്‍ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍കൊ​ണ്ട് പാ​ടി​യ​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ പ്ര​ധാ​ന ശ്ര​ദ്ധ. വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളോ​ടെ​യും സ്വ​ര​മാ​ധു​ര്യ​ത്തി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​ഭ​വ​ങ്ങ​ള്‍ യ​ഥേ​ഷ്​​ടം ല​ഭ്യ​മാ​കു​മ്പോ​ള്‍ പ​ര​മാ​വ​ധി മി​ക​വ് പു​ല​ര്‍ത്തി വോ​ട്ട​ര്‍മാ​രെ കൈ​യി​ലെ​ടു​ക്കാ​നും സ്വാ​ധീ​നി​ക്കാ​നു​മാ​കു​ക​യെ​ന്ന​ത് ഏ​റെ ശ്ര​മ​ക​ര​മാ​ണെ​ന്ന് അ​ന്‍സാ​ര്‍ പ​റ​യു​ന്നു. പ്ര​ചാ​ര​ണ പാ​ര​ഡി​ക​ള്‍ക്കാ​ണ് ഇ​ത്ത​വ​ണ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഡി​മാ​ൻ​ഡ്.

മ​റ്റു ര​ച​യി​താ​ക്ക​ളു​ടെ പാ​ട്ടി​നോ​ടൊ​പ്പം സ്വ​ന്ത​മാ​യി എ​ഴു​തി​യ വ​രി​ക​ളി​ലും യു.​ഡി.​എ​ഫ്, എ​ല്‍.​ഡി.​എ​ഫ് മു​ന്ന​ണി സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്ക് വേ​ണ്ടി വോ​ട്ട് കൂ​ട്ടാ​നു​ള്ള പാ​ട്ടു​ക​ള്‍ ആ​ല​പി​ച്ചും അ​ന്‍സാ​ര്‍ വ്യ​ത്യ​സ്​​ത​മാ​കു​ക​യാ​ണ്.

നി​ര​വ​ധി മാ​പ്പി​ള​പ്പാ​ട്ട് ആ​ല്‍ബ​ങ്ങ​ളി​ലും സ്​​റ്റേ​ജ് പ​രി​പാ​ടി​ക​ളു​ലും ആ​ലാ​പ​ന​മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട് അ​ൻ​സാ​ർ. ഓ​ങ്ങ​ല്ലൂ​ര്‍ മൂ​ലൂ​ര്‍ക്ക​ര എ.​എ​ല്‍.​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Ansar sings; No party affiliation
Next Story