തട്ടിപ്പ് കേസ്: യുവതി പിടിയിൽ
text_fieldsഅംബിക
മലമ്പുഴ: നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ യുവതി പിടിയിൽ. കടുക്കാംകുന്നം ഉപ്പുപൊറ്റ മണികണ്ഠന്റെ ഭാര്യ അംബിക(39)യെ ആണ് മലമ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ഒലവക്കോട്ടെ സ്വകാര്യ സ്കൂൾ, നഗരത്തിലെ സ്വകാര്യ കോളജ് എന്നിവിടങ്ങളിലേക്ക് കൊടുവായൂരിൽനിന്ന് യൂനിഫോം സാരി വാങ്ങി വിതരണം ചെയ്ത് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും പല ആളുകളുടെയും ഫോൺ നമ്പറുകൾ നൽകി ആൾമാറാട്ടം നടത്തിയും കടുക്കാംകുന്നം സ്വദേശിനി തസ്ലീമയുടെ 8.62 ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്.
കടുക്കാംകുന്നം സ്വദേശിനി ചന്ദ്രികയെ(62) പങ്കാളിത്തത്തോടെ കാറ്ററിങ് നടത്തി ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും ആൾമാറാട്ടവും വിശ്വാസവഞ്ചനയും നടത്തി 11 ലക്ഷവും തട്ടിയെടുത്തു. സമാന കുറ്റത്തിന് ഇവർക്കെതിരെ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. ഇവരുടെ പേരിൽ നിരവധി ചെക്ക് കേസ് വാറണ്ടുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
മലമ്പുഴ സ്റ്റേഷനിൽ യുവതിക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മലമ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. സുജിത്തിന്റെ നിർദേശപ്രകാരം എസ്.ഐമാരായ രംഗനാഥൻ, ഷാജഹാൻ, എ.എസ്.ഐമാരായ രമേഷ്, മിനി, സി.പി.ഒമാരായ രമ്യ, സന്ധ്യ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

