സിവിൽ പൊലീസ് ഓഫിസറുടെ ആത്മഹത്യ; ഏഴു സഹപ്രവർത്തകർക്കെതിരെ കുറ്റപത്രം
text_fieldsപാലക്കാട്: കല്ലേക്കാട് എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ എ.കെ. കുമാർ ആത്മഹത്യ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.
മുൻ ഡെപ്യൂട്ടി കമാൻഡന്റ് ഉൾപ്പെടെ ഏഴു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കുറ്റപത്രം. പ്രതികളായ മുൻ ഡെപ്യൂട്ടി കമാൻഡന്റ് എൽ. സുരേന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ആസാദ്, എ.എസ്.ഐ എം. റഫീഖ്, സിവിൽ പൊലീസ് ഓഫിസർമാരായ എസ്. ശ്രീജിത്ത്, വി. ജയേഷ്, കെ. വൈശാഖ്, സി. മഹേഷ് എന്നിവർക്കെതിരെയാണ് മണ്ണാർക്കാട് പട്ടികവർഗ പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകിയത്.
നിരന്തര മാനസികപീഡനവും ജാതി അവഹേളനവുമാണ് ആത്മഹത്യക്ക് കാരണമായതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

