ചാലിശ്ശേരി പൂരം വര്‍ണാഭമായി
text_fieldsചാലിശ്ശേരി പൂരത്തിെൻറ ഭാഗമായി നടന്ന എഴുന്നള്ളിപ്പ്
കൂറ്റനാട്: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും വർണപ്രഭ ചൊരിഞ്ഞ് ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് പൂരാഘോഷം. കുംഭച്ചൂടിനെ വകവെക്കാതെ ഉത്സവ പ്രേമികൾ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മൈതാനത്തേക്ക് ഒഴുകിയെത്തി.
മുന്കാലത്തേതിന് വ്യത്യസ്തമായി മുഖാവരണം അണിഞ്ഞാണ് ഭക്തര്‍ ഭഗവതിയെ വണങ്ങി അനുഗ്രഹം വാങ്ങുവാൻ പുലർച്ച മുതൽ ക്ഷേത്രത്തിലെത്തിയത്. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു.
തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരി കാർമികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഉച്ചക്ക് ഒന്നിന് പഞ്ചവാദ്യത്തിെൻറ അകമ്പടിയോടെ ദേവസ്വം പൂരം എഴുന്നള്ളിച്ചു. ഗജവീരൻ പുതുപ്പള്ളി സാധു ഭഗവതിയുടെ തിടമ്പേറ്റി. തുടർന്ന് ചെണ്ടമേളവും നടന്നു.
അധികൃതരുടെ നിർദേശം പാലിച്ച് ഏഴോളം പ്രാദേശിക ദേശ പൂരങ്ങൾ വൈകീട്ട് ക്ഷേത്രത്തിലേക്ക് എത്തി. ഏഴ് കമ്മിറ്റികളിൽ നിന്നായി ഏഴോളം ആനകൾ അണിനിരന്നു.
സാധാരണയായി ക്ഷേത്ര മൈതാനത്ത് അമ്പത്തോളം ഉത്സവ ആഘോഷങ്ങളും നാൽപതോളം ആനകളും അണിനിരക്കാറുള്ളതാണ്. ഇത്തവണ ആചാരപ്രകാരം ഒരു കാള വേലയും, തിറയും നാടൻ വേലകളും ഭഗവതിയുടെ സന്നിധിയിലെത്തിയത്. മേഖലയിൽ അനുമതി ലഭിച്ച് നടത്തുന്ന ഏഴ് വരവ് പൂരാഘോഷ കാഴ്ചകൾ ജനം കൺകുളിർക്കെ കണ്ടാസ്വദിച്ചു. രാത്രി അമ്പലത്തിൽ ദീപാരാധന, തകിൽ നാഗസ്വരം, രാത്രി 11ന് തായമ്പക എന്നിവ ഉണ്ടായി.
പുലർച്ച ഒന്നിന് ദേവസ്വം പൂരം എഴുന്നള്ളിപ്പ് , താലം വരവ്, കൂത്തൂറ്റ് മാടം കയറി കൂത്ത് സമാപിച്ചതോടെ ഉത്സവത്തിന് കൂറ വലിച്ചു. ചാലിശ്ശേരി എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിെൻറ നേതൃത്വത്തിൽ ചാലിശ്ശേരി പൊലീസും ആരോഗ്യ പ്രവർത്തകരും സുരക്ഷ സംവിധാനം ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

