ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ചുപേർക്ക് ഗുരുതര പരിക്ക്
text_fieldsചാലിശ്ശേരി: കൂറ്റനാട് ന്യൂ ബസാറിൽ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി റോഡിൽ നിന്നവർ ഉൾപ്പെടെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്. പട്ടാമ്പി സ്വദേശികളായ പാലത്തിങ്കൽ ഹമീദ് (50), പാലത്തിങ്കൽ ഉമ്മർ (42), ആമക്കാവ് തൊഴുക്കാട് സേതുമാധവൻ (50), ലോറി ഡ്രൈവർ തൃശൂർ വലക്കാവ് പുത്തൂർ ജോൺസൻ (62), ക്ലീനർ അരണാട്ടുകര കാട്ടിൽ വർഗീസ് (64) എന്നിവർക്കാണ് പരിക്കേറ്റത്.
ഉമ്മർ, സേതുമാധവൻ എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു മൂവരും കുന്നംകുളം റോയൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച വൈകീട്ട് 3.45ഓടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടയും സമീപത്ത് നിർത്തിയിട്ട വാഹനങ്ങളും തകർന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
