Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചാ​ലി​ശ്ശേ​രി പ​ള്ളി...

ചാ​ലി​ശ്ശേ​രി പ​ള്ളി ഓ​ർ​ത്ത​ഡോ​ക്​​സ്​ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി

text_fields
bookmark_border
ചാ​ലി​ശ്ശേ​രി പ​ള്ളി ഓ​ർ​ത്ത​ഡോ​ക്​​സ്​ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി
cancel
camera_alt

ചാ​ലി​ശ്ശേ​രി പ​ള്ളി​യു​ടെ താ​ക്കോ​ൽ ആ​ർ.​ഡി.​ഒ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റു​ന്നു

ചാ​ലി​ശ്ശേ​രി: യാ​ക്കോ​ബാ​യ-​ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന ചാ​ലി​ശ്ശേ​രി പ​ള്ളി കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ഓ​ർ​ത്ത​ഡോ​ക്​​സ്​ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

നൂ​റ്റാ​ണ്ടു​ക​ളാ​യി യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ഭാ​ഗ​മാ​യി ആ​രാ​ധ​ന ന​ട​ത്തി​യി​രു​ന്ന സെൻറ്​ പീ​റ്റേ​ഴ്​​സ് ആ​ൻ​ഡ്​​ സെൻറ്​ പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യാ​ണ് പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ ആ​ർ.​ഡി.​ഒ​ക്ക് വേ​ണ്ടി പ​ട്ടാ​മ്പി ത​ഹ​സി​ൽ​ദാ​ർ ശ്രീ​ജി​ത്ത്​ ഏ​റ്റെ​ടു​ത്ത്​ ഓ​ർ​ത്ത​ഡോ​ക്​​സ്​ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യ​ത്.

ഹൈ​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ചാ​ലി​ശ്ശേ​രി പൊ​ലീ​സ് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ചി​രു​ന്നു.

സ​മാ​ധ​ന​പ​ര​മാ​യി വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന്​ യാ​ക്കോ​ബാ​യ വി​ഭാ​ഗം അ​റി​യി​ച്ച​ത​നു​സ​രി​ച്ച്​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 10ന് ​താ​ക്കോ​ൽ കൈ​മാ​റ്റം നി​ശ്ച​യി​ച്ചു. എ​ന്നാ​ൽ വ്യാ​ഴാ​ഴ്​​ച പു​ല​ർ​​ച്ച ര​ണ്ടി​ന് വ​ൻ പൊ​ലീ​സ് സം​ഘം പ​ള്ളി​യി​ലെ​ത്തി പ്ര​ധാ​ന ശു​ശ്രൂ​ഷ​ക​രി​ൽ​നി​ന്ന് താ​ക്കോ​ൽ വാ​ങ്ങി പ​ള്ളി​ക്ക് ചു​റ്റും നി​ല​യു​റ​പ്പി​ച്ചു.

യാ​ക്കോ​ബാ​യ വി​ഭാ​ഗം രാ​ത്രി​യി​ൽ​ത​ന്നെ പ​ള്ളി​യി​ൽ കു​ത്തി​യി​രി​പ്പ് ന​ട​ത്തു​മെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പൊ​ലീ​സ് ന​ട​പ​ടി. രാ​വി​ലെ നി​ല​വി​ലെ പ​ള്ളി വി​കാ​രി ഫാ. ​ജെ​യിം​സ് ഡേ​വി​ഡി​െൻറ നേ​തൃ​ത്വ​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

ശേ​ഷം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റ​വ​ന്യൂ സം​ഘം പ​ള്ളി​യി​ലെ സാ​ധ​ന​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി പ​ട്ടാ​മ്പി ത​ഹ​സി​ൽ​ദാ​ർ ശ്രീ​ജി​ത്തി​ന് താ​ക്കോ​ൽ കൈ​മാ​റു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ത​ഹ​സി​ൽ​ദാ​ർ പ​ള്ളി അ​ട​ച്ച് പൊ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. വൈ​കീ​ട്ട് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ലെ വൈ​ദി​ക​ൻ ഫാ. ​മാ​ത്യു ജേ​ക്ക​ബി​ന് ആ​ർ.​ഡി.​ഒ താ​ക്കോ​ൽ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OrthodoxChaliserry church
News Summary - Chaliserry church Given to orthodox
Next Story