Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഴകിയ ഭക്ഷണം പിടികൂടി; ലൈസൻസില്ലാത്ത ഹോട്ടൽ അടച്ചുപൂട്ടി
text_fieldsbookmark_border
ഹോട്ടലുകളിൽനിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങൾ
ചെർപ്പുളശ്ശേരി: നഗരസഭയുടെ ആരോഗ്യ വിഭാഗം ചെർപ്പുളശ്ശേരി ടൗണിൽ വ്യാഴാഴ്ച നടത്തിയ ഭക്ഷ്യപരിശോധനയിൽ നാല് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. കച്ചേരികുന്നിലെ അറഫ, ടൗണിലെ മിഥുല റെസിഡൻസി, റോളക്സ്, പാലക്കാടൻ ബേക്കറി എന്നീ ഹോട്ടലുകൾക്ക് പിഴ ചുമത്തി. ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ബംഗാളി ഹോട്ടൽ അടച്ചുപൂട്ടി.
വൃത്തിഹീനമായ സാഹചര്യവും പ്രവർത്തിക്കാൻ ലൈസൻസ് ഇല്ലാത്തതുമാണ് കാരണം. പരിശോധനകൾക്ക് ആരോഗ്യ വിഭാഗം ജീവനക്കാരായ നുജൂം, അനിൽ കുമാർ, സ്വപ്ന എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ വരും ദിവസങ്ങളിൽ തുടരുമെന്ന് നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

