ജനലഴിയിൽ കുടുങ്ങി പൂച്ച; രക്ഷകരായി സന്നദ്ധ പ്രവർത്തകർ
text_fieldsതേനൂരിൽ ജനലഴിക്കിടയിൽ തല കുടുങ്ങിയ പൂച്ച
പറളി: അർധരാത്രി അടുക്കളയിലെ ജനലഴിയിൽ തല കുടുങ്ങിയ പൂച്ചക്ക് സന്നദ്ധ സേവന പ്രവർത്തകർ രക്ഷയായി. ഏറെനേരം പണിപ്പെട്ടാണെങ്കിലും യാതൊരു പോറലും ഏൽക്കാതെ പൂച്ചയെ രക്ഷപ്പെടുത്തി. പറളി തേനൂർ കല്ലേമൂച്ചി സ്കൂൾ പരിസരത്ത് താമസിക്കുന്ന ഗിരീഷിന്റെ വീട്ടിലാണ് സംഭവം. രക്ഷപ്പെടാൻ യാതൊരു മാർഗവുമില്ലാതെ ജീവൻമരണ പോരാട്ടത്തിലായിരുന്ന പൂച്ചയെ ക്രിട്ടിക്കൽ കെയർ 24 x 7 എമർജൻസി ടീമംഗങ്ങളായ അർഷാദ്, നൗഷാദ് മാങ്കുറുശ്ശി, റഫീക്ക് മാങ്കുറുശ്ശി എന്നിവരെത്തി ജനലഴി മുറിക്കാതെ തന്നെ സാഹസികമായി രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

