Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനോക്കുകൂലി...

നോക്കുകൂലി ആവശ്യപ്പെട്ട് കൈയേറ്റം;13 പേർക്കെതിരെ കേസ്​

text_fields
bookmark_border
നോക്കുകൂലി ആവശ്യപ്പെട്ട് കൈയേറ്റം;13 പേർക്കെതിരെ കേസ്​
cancel

ആലത്തൂർ: കാവശ്ശേരിയിൽ നോക്കുകൂലി ആവശ്യപ്പെട്ട് കടയുടമയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ 13 തൊഴിലാളികൾക്കെതിരെ പൊലീസ് കേസെടുത്തു. കഴനി ചുങ്കത്തെ ചുമട്ട് തൊഴിലാളികളായ ഷിജു, ദേവൻ, ലക്ഷ്​മണൻ എന്നിവരും കണ്ടാലറിയുന്ന 10 പേർക്കെതിരെയുമാണ് കേസ്.

കഴനി ചുങ്കത്തെ ഹാർഡ്​വെയർ സ്ഥാപനമുടമ ദീപക്കി​െൻറ പരാതിയിലാണ് നടപടി. ബുധനാഴ്​ചയാണ്​​ ഇയാളെ തൊഴിലാളികൾ കൈയേറ്റം ചെയ്തത്. തലേദിവസം സാധനങ്ങൾ ഇറക്കാൻ വിളിച്ചെങ്കിലും സമയം ​െവെകീട്ട്​ അഞ്ച് കഴിഞ്ഞതിനാൽ വരാനാവില്ലെന്ന്​ തൊഴിലാളികൾ പറഞ്ഞ​െത്ര. തുടർന്ന് സ്ഥാപനമുടമതന്നെ സാധനം ഇറക്കി. പിറ്റേന്ന്​ തൊഴിലാളികൾ ​നോക്കുകൂലി ആവശ്യപ്പെട്ട്​ കൈയേറ്റം ചെയ്​തെന്നാണ്​ പരാതി.

Show Full Article
TAGS:police case nokkukuli 
Next Story